മന്ത്രിയുടെ വാദങ്ങള്‍ തെറ്റെന്ന് തെളിഞ്ഞെന്ന് കിഡ്നി സൊസൈറ്റി
മലപ്പുറം: പ്രവര്‍ത്തനത്തില്‍ കള്ളക്കളി നടക്കുന്നതിനാലാണ് ജില്ലാപഞ്ചായത്ത് കിഡ്നി സൊസൈറ്റിക്കു പണം നല്‍കുന്നതിനുള്ള അനുമതി നല്‍കാതിരുന്നതെന്ന മന്ത്രിയുടെ വാദങ്ങള്‍ പൊളിഞ്ഞെന്നു സൊസൈറ്റി ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍.
മലപ്പുറത്തെ കിഡ്നി സൊസൈറ്റിയുടെ കണക്കുകള്‍ സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനു നല്‍കുന്നില്ല, സഹായം നല്കുന്ന രോഗികളുടെ പേര് പ്രസിദ്ധപ്പെടുത്തുന്നില്ല, കോഴിക്കോട് ജില്ലാപഞ്ചായത്ത് ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നു, മലപ്പുറം ജില്ലാപഞ്ചായത്ത് കോഴിക്കോട് ജില്ലാപഞ്ചായത്തിനെ കണ്ട് പഠിക്കുക തുടങ്ങിയ ആരോപണങ്ങളായിരുന്നു മന്ത്രി ഉന്നയിച്ചത്. ഇതിന്റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന ഫണ്ടിനുള്ള അനുമതി വൈകിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നു സൊസൈറ്റി വിവരാവകാശ നിയമപ്രകാരം കോഴിക്കോട് കിഡ്നി സൊസൈറ്റിയില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് മലപ്പുറം സൊസൈറ്റി ചെയ്യുന്ന കാര്യങ്ങള്‍തന്നെയാണ് കോഴിക്കോടും പുലര്ത്തിപ്പോരുന്നതെന്നു ബോധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് അവരുടെ ജില്ലയ്ക്കകത്തുള്ള ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്കു മാത്രമേ സഹായം നല്‍കുന്നുള്ളൂ. എന്നാല്‍ മലപ്പുറത്ത് ഈ ജില്ലക്കാര്‍ ഏത് ആശുപത്രിയില്‍ പോയി ചികിത്സിച്ചാലും സഹായം നല്കുന്നുവെന്നതു മാത്രമാണ് രണ്ടു ജില്ലകളും തമ്മിലുള്ള ഏക വ്യത്യാസമെന്നും ഉമ്മര്‍ അറക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."