ഓണം വിപണിയില്‍ പയര്‍ വില 'സെഞ്ചുറിയും' കടന്നു
വണ്ടൂര്‍: ഓണവിപണിയിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ വന്നതോടെ പച്ചക്കറിയുടെ ചില ഇനങ്ങളില്‍ നേരിയ വിലക്കുറവ് പ്രകടമായി. എന്നാല്‍ പയര്‍ വില വന്‍തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 60 രൂപക്ക് വിറ്റ പയര്‍ ഉത്രാടദിനം മുതലാണ് കുതിപ്പ് തുടങ്ങിയത്. ഇപ്പോള്‍ 150 രൂപക്കാണ് വില്‍പന. ഓണം അടുത്തതോടെ കൃത്രിമ വിലക്കയറ്റം ഉണ്ടാക്കിയതാണെന്നും വ്യാപക പരാതികളുണ്ട്.
പലകടകളിലും പല വിലയിലാണ് വില്‍പന. നൂറില്‍ നിന്നും തുടങ്ങി 150തില്‍ വരെ എത്തി നിന്നു. വണ്ടൂരിലെ പച്ചക്കറി ക്ലസ്റ്ററില്‍ 130 രൂപക്ക് പയര്‍ വിറ്റപ്പോള്‍ കൃഷി ഓഫിസിന് സമീപം ഓണ സമൃദ്ധിയില്‍ 100 രൂപക്കായിരുന്നു വില്‍പന.
ഈ അവസ്ഥയാണ് മിക്കയിടത്തും. അവിയല്‍ ഉപ്പേരി എന്നിവക്കാണ് ഓണ സദ്യയില്‍ പയറിന് സ്ഥാനം. ഇതിനാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ഇനമായതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. രൂക്ഷമായ വിലക്കയറ്റം കാരണം പയറിന് പകരം ഇതര ഇനങ്ങള്‍ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."