HOME
DETAILS
MAL
പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരണപ്പെട്ടു
backup
September 04 2017 | 09:09 AM
തളിപ്പറമ്പ്: പരുക്കേറ്റ നിലയില്‍ തളിപ്പറമ്പ് മാര്‍ക്കറ്റില്‍ കണ്ടെത്തിയ വയോധികന് പരിയാരം മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടു. ഓഗസ്റ്റ് അഞ്ചിനനാണ് ഇദ്ദേഹത്തെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് തളിപ്പറമ്പ് അഡീ. എസ്.ഐ കെ.ബി.എ നാസറിന്റെ നേതൃത്വത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ മരണപ്പെട്ടത്. ഏകദേശം 61 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേരും മറ്റു വിവരങ്ങളും പൊലിസിന് ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തളിപ്പറമ്പ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. നമ്പര്‍:0460 220 3100.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."