ഇത്തവണ വാമന ജയന്തിയില്ല, ഓണാശംസയുമായി അമിത് ഷാ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഓണത്തിന് വാമനജയന്തി ആശംസകള്‍ എന്നു പറഞ്ഞ് പുലിവാലു പിടിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ഇത്തവണ മാറ്റിപ്പിടിച്ചു. ഇത്തവണ മലയാളികള്‍ക്ക് ഓണാശംസകളാണ് അമതി ഷാ നേര്‍ന്നത്. ട്വിറ്ററിലൂടെയാണ് അമിത്ഷാ ഓണാശംസ നേര്‍ന്നത്.
'ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെ എന്നും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍' എന്നുമാണ് ട്വിറ്ററിലൂടെ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വാമനന് മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം ഉള്‍പ്പെടുത്തി വാമനജയന്തി ആശംസകള്‍ എന്ന് ഫെയ്സ്ബുക്കിലൂടെ പോസ്റ്റിട്ടിരുന്നു. ഇതിനു വ്യാപക വിമര്‍ശനമാണുണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇത്തവണ കഥകളിയും അത്തവും നിലവിളക്കുമെല്ലാം വച്ച് ഓണം എന്ന പദം തന്നെ ഉപയോഗിച്ച് പോസ്റ്റിട്ടത്.
ഓണം എല്ലാവരുടെയും ജീവിതത്തിൽ സമൃദ്ധമായ സന്തോഷവും സമാധാനം കൈവരുത്തട്ടെ .എന്റെ എല്ലാ മലയാളി സുഹൃത്തുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . pic.twitter.com/xvb6pJdW3V
— Amit Shah (@AmitShah) September 4, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."