HOME
DETAILS
MAL
കണ്ണന്താനത്തിന് അഭിനന്ദനവുമായി കെ.ടി ജലീലും പി.കെ ശ്രീമതിയും
backup
September 05 2017 | 19:09 PM
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അഭിനന്ദനവുമായി മന്ത്രി കെ.ടി ജലീലും പി.കെ ശ്രീമതി എം.പിയും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും അഭിനന്ദനം അറിയിച്ചത്. നേരത്തേ മുഖ്യമന്ത്രിയും അഭിനന്ദനവുമായി എത്തിയിരുന്നു. കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാനം കേരളത്തിന് ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. മതേതര മനസുള്ള കണ്ണന്താനം എങ്ങനെ ബി.ജെ.പിയില്‍ ചെന്നുപെട്ടുവെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ഒരു മതാന്ധകനോ വര്‍ഗീയവാദിയോ ആകാന്‍ കഴിയില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. നിയമസഭയിലെ പഴയ സഹപ്രവര്‍ത്തകനെ ലോക്സഭയില്‍ കണ്ടുമുട്ടാന്‍ പോകുന്നതിന്റെ സന്തോഷമാണ് പി.കെ ശ്രീമതി പങ്കുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."