ബി.ജെ.പിയുടെ ചലോ ബൈക്ക് റാലി നാളെ; മംഗളൂരുവില്‍ സംഘര്‍ഷ സാധ്യത
മംഗളൂരു: യുവമോര്‍ച്ച നേതൃത്വത്തണ്ടില് നാളെ ചലോ മംഗളൂരു ബൈക്ക് റാലി നടക്കുമെന്ന് ബി.ജെ.പി നേതാക്കള്‍. കര്‍ണാടകയില്‍ ഉണ്ടായ ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണു യുവമോര്‍ച്ച റാലി സംഘടിപ്പിക്കുന്നത്. ഇതിനു പുറമേ മന്ത്രി ബി.രാമനാഥ റായി രാജിവെക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു.
ബി.ജെ.പി ദക്ഷിണ കന്നഡ ജില്ലയില്‍ കൊലപാതക രാഷ്ട്രീയം നടപ്പാക്കുന്നുവെന്നു മന്ത്രി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. ഇതാണ് യുവമോര്‍ച്ചക്കാരെ മന്ത്രിക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണു സൂചന.
അതേ സമയം ചലോ മംഗളൂരു റാലിക്കു പൊലിസ് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് എന്തു വിലകൊടുത്തും റാലി നടത്തുമെന്ന തീരുമാനത്തിലാണു യുവമോര്‍ച്ച പ്രവര്‍ത്തകര്‍.
അഞ്ചു സ്ഥലങ്ങളില്‍ നിന്നു പുറപ്പെടുന്ന റാലി മംഗളൂരുവില്‍ സമാപിക്കുന്ന തരത്തിലാണു ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ റാലി ബി.ജെ.പി നേതൃത്വം ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഏതു വിധേനയും ഒതുക്കണമെന്നാണു സിദ്ധരാമയ്യ പൊലിസിനു നല്കിയ നിര്‍ദേശം.
അതേസമയം, പൊലിസ് സേനയെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ചിക്കമംഗലൂരു എം.എല്‍.എയുമായ സി.ടി രവി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."