ഐ.ഒ.സിയില്‍ വാതക വിതരണം മന്ദഗതിയില്‍
തേഞ്ഞിപ്പലം: ഇന്ത്യന്‍ ഓയല്‍ കോര്‍പറേഷന്റെ ചേളാരിയിലെ പാചകവാതക ഫില്ലിങ് പ്ലാന്റിലെ ട്രക്ക് തൊഴിലാളികളുടെ ബോണസ് പ്രശ്‌നത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നു വാതക വിതരണം പകുതിയായി. തൊഴിലാളികള്‍ പ്രതിഷേധ സൂചകമായി മെല്ലെപ്പോക്ക് സമരം തുടങ്ങിയതിനെ തുടര്‍ന്നാണിത്.
ഇന്നലെ പ്ലാന്റ് പ്രവര്‍ത്തിച്ചെങ്കിലും ദിനംപ്രതി 120 ലോഡ് സിലിണ്ടറുകള്‍ കയറ്റി അയക്കുന്ന സ്ഥാനത്ത് അറുപതോളം ലോഡുകളാണ് അയക്കാനായത്. ഓണത്തിനു മുന്‍പു ബോണസ് പ്രശ്‌നം പരിഹരിക്കുന്നതിന്നായി മലപ്പുറത്ത് ജില്ലാ ലേബര്‍ ഓഫിസര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്നാണ് തൊഴിലാളികള്‍ അപ്രഖ്യാപിത മെല്ലേപ്പോക്ക് സമരം ആരംഭിച്ചത് പ്ലാന്റ് മാനേജര്‍ ലക്ഷമിപതി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. നാളെ കോഴിക്കോട്ട് റീജ്യണല്‍ ലേബര്‍ കമ്മിഷണറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടക്കുന്നുണ്ട്. അതില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിനു നോട്ടീസ് നല്‍കാനാണ് തൊഴിലാളികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."