സ്വന്തം വോട്ടറെ വാപ്പക്ക് വിളിച്ച് എം.എല്‍.എ; പ്രതിഷേധം വ്യാപകം
പടിഞ്ഞാറങ്ങാടി: കേന്ദ്ര മന്ത്രിയായി അധികാരമേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് നടന്ന കമന്റ് യുദ്ധത്തില്‍ കുടുങ്ങി തൃത്താല എം.എല്‍.എ ബല്‍റാം. മുഖ്യമന്ത്രി കണ്ണന്താനത്തെ അഭിനന്ദിച്ചത് മുഖ്യമന്ത്രിയുടെ സംഘപരിവാര്‍ വിധേയത്വമാണ് വ്യക്തമാക്കുന്നതെന്ന് ആരോപിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം പോസ്റ്റിട്ടിരുന്നു. ബലറാമിന്റെ പോസ്റ്റിനെ വിമര്‍ശിച്ചു കൊണ്ട് വന്ന പോസ്റ്റുകളില്‍ ഒന്ന് ലത്തീഫ് എന്ന വ്യക്തി തന്റെ ഫേസ് ബുക്ക് പേജില്‍ കോപ്പി ചെയ്തു. ആ പോസ്റ്റില്‍ ഉണ്ടായിരുന്ന ' ബാലരമ' എന്ന വാക്കാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്.
മോദിയുടെ ബി.ജെ.പി മന്ത്രിസഭയെ താങ്ങി നിര്‍ത്തുന്ന 140ല്‍ കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ നിയമസഭയിലിരിക്കുന്ന വി.ടി ബല്‍റാം അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിച്ച പിണറായി വിജയനെ പഴയ എല്‍.ഡി.എഫ് ബന്ധം പറഞ്ഞ് പരിഹസിക്കുന്നു. എന്തൊരു ദുരന്തമാടോ തൃത്താല ബാലരമേ താന്‍ എന്നായിരുന്നു പോസ്റ്റ്. അതിന് എം.എല്‍.എയുടെ മറുപടി ഇപ്രകാരമായിരുന്നു. ' ബാലരമ' അന്റെ വാപ്പ (കടപ്പാട് വാട്ട്‌സ് ആപ്പ് ) ഇങ്ങനെ എഴുതിയാല്‍ തനിക്ക് കുഴപ്പമില്ലല്ലോ ലത്തീഫേ എന്നായിരുന്നു. ഇതിനെതിരില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് എം.എല്‍. എക്കെതിരേ ഉയരുന്നത്.
തൃത്താലയില്‍ എം.എല്‍.എ സ്വന്തം പേരില്‍ ഫ്‌ളക്‌സും പോസ്റ്റും വച്ച് നടത്തുന്ന പദ്ധതികളിലെ അഴിമതിയും, കെടുകാര്യസ്ഥതയും സംബന്ധിച്ച് നിരന്തരമായ വിമര്‍ശനം നടത്തിയിരുന്ന ആളാണ് ലത്തീഫ്. വര്‍ഷങ്ങളായിട്ടും തുറക്കാന്‍ കഴിയാതെ പോയ 50 ലക്ഷത്തിന്റെ ടേക്ക് എ ബ്രേക്കിനെതിരേ ലത്തീഫ് പോസ്റ്റിട്ടിരുന്നു. ലത്തീഫിനെ ബല്‍റാമിന് നേരിട്ടറിയാമെന്നും നാട്ടുകാര്‍ പറയുന്നു.
പ്രവാസി സംഘടനാ നേതാവെന്ന നിലക്കും പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്കും വ്യക്തിപരമായും തന്നെക്കാള്‍ എത്രയോ വയസിന് മുതിര്‍ന്ന ലത്തീഫിന്റെ പ്രായത്തെയെങ്കിലും മാനിക്കാമായിരുന്നു എം.എല്‍.എക്ക് എന്നാണ് എം.എല്‍.എയെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്. പണ്ടൊക്കെ തന്നെ വിമര്‍ശിക്കുന്ന മുസ്‌ലീം പേരുള്ളവരെ ' സുഡാപ്പി' എന്നാണ് എം.എല്‍.എ ആക്ഷേപിച്ചിരുന്നത്.
ശക്തമായ വിമര്‍ശനം ഉണ്ടായപ്പോള്‍ ഇപ്പോള്‍ അതൊന്നു ചുരുക്കി വാപ്പക്ക് വിളിയാക്കി എന്നാണ് പുതിയ വിമര്‍ശനം. ഒരാള്‍ മറ്റൊരാളെ തന്തക്ക് വിളിക്കുമ്പോള്‍ ലൈക്കടിച്ച് പ്രോത്സാഹിപ്പിക്കാനും ധാരാളം ആളുകളുണ്ടായി എന്നതാണ് മറ്റൊരു കാര്യം.
സ്വന്തം മാതാപിതാക്കളെ വിശ്വസിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളും മറ്റൊരാളുടെ വാപ്പക്ക് വിളിക്കില്ല. അത്‌കൊണ്ട് ബലറാം താങ്കള്‍ ആ പോസ്റ്റ് പിന്‍വലിക്കണം. സോഷ്യല്‍ മീഡിയ ആഭാസങ്ങളുടെ കേന്ദ്രമല്ല എന്ന് പറഞ്ഞ് കൊടുക്കാനുള്ള ബാധ്യത അവിടെ സജീവമായ ഒരു ജനപ്രതിനിധി എന്ന നിലക്ക് താങ്കള്‍ക്കുണ്ട് എന്നിങ്ങനെ പോകുന്നു എം.എല്‍.എക്കെതിരേ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍.
ജില്ലാ പഞ്ചായത്തംഗവും ഇടതുപക്ഷ യുവജന വിഭാഗം നേതാവുമായ കരീം ആണ് സോ ഷ്യല്‍ മീഡിയയില്‍ 'വാപ്പ' പ്രയോഗത്തിന് തുടക്കമിട്ടത്. വാട്‌സ് ഗ്രൂപ്പിലെ ഒരു സന്ദേശത്തിന് മറുപടിയായി കരീം 'നിന്റെ വാപ്പ' പ്രയോഗം നടത്തിയിരുന്നു. ഇക്കാര്യമാണ് ബല്‍റാം തന്റെ പോസ്റ്റില്‍ കടപ്പാട് വാട്‌സ്ആപ്പ് എന്ന് സൂചിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."