HOME
DETAILS
MAL
ഒടുവില്‍ രാമലീല റിലീസാവുന്നു
backup
September 05 2017 | 19:09 PM
കൊച്ചി: ദിലീപ് ഒടുവില്‍ അഭിനയിച്ച ചിത്രം രാമലീലയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രം ഈ മാസം 22ന് തിയറ്ററുകളിലെത്തും. ദിലീപ് പുറത്തിറങ്ങുന്നത് അനിശ്ചിതമായി നീളുന്നതിനിടെയാണ് രാമലീലയുടെ റിലീസുമായി ടോമിച്ചന്‍ മുളകുപാടം മുന്നോട്ടുപോകുന്നത്. ഇതിന്റെ ആദ്യ സൂചനയെന്നോണം ദിലീപ് ജയിലിലായതുകൊണ്ടല്ല റിലീസ് മാറ്റിയതെന്ന പ്രസ്താവനയുമായി നിര്‍മാതാവ് രംഗത്തെത്തിയിരുന്നു.കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ മാസം 22ന് തന്നെ രാമലീല പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."