ഖത്തര്‍ കെ.എം.സി.സി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടിയില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ അധ്യക്ഷനായി.
മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, എം.പി അബ്ദുസ്സമദ് സമദാനി, പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, ഉമര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍, അഹമ്മദ് കുട്ടി ഉണ്ണികുളം, പി.എസ്.എച്ച് തങ്ങള്‍, പി.കെ ഫിറോസ്, ടി.പി അഷ്‌റഫലി, സി.കെ സുബൈര്‍, നജീബ് കാന്തപുരം, അഡ്വ.നൂര്‍ബിന റശീദ്, എം.എ റസാഖ് മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, എം.സി വടകര, സിദ്ദീഖലി രാങ്ങാട്ടൂര്‍, അന്‍വര്‍ നഹ സംബന്ധിച്ചു. അബ്ദുന്നാസര്‍ നാച്ചി സ്വാഗതവും ജാഫര്‍ തയ്യില്‍ നന്ദിയും പറഞ്ഞു.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്, കമാല്‍ വരദൂര്‍, ആറളം അബ്ദുല്‍ഖാദര്‍, പാപ്പനായി ഖാദര്‍, ടി.സി മുഹമ്മദ്, എന്‍.കെ അബ്ദുല്‍വഹാബ്, വി.കെ അബൂബക്കര്‍ വളാഞ്ചേരി, ടി.കെ അബ്ദുല്ല എന്നിവരെ ആദരിച്ചു.
നാളെയുടെ പ്രവാസം ആശങ്കകളും ആസൂത്രണങ്ങളും എന്ന വിഷയത്തില്‍ പ്രവാസി ബന്ധു ചെയര്‍മാന്‍ കെ.വി ശംസുദ്ദീന്‍ ക്ലാസെടുത്തു.
സി.എച്ച് സെന്ററിനുള്ള ഫണ്ട് ഉള്‍പ്പെടെ കെ.എം.സി.സിയുടെ വിവിധ പദ്ധതി പ്രകാരമുള്ള അന്‍പത് ലക്ഷം രൂപയുടെ സഹായധനം കൈമാറി. ചടങ്ങിനോടനുബന്ധിച്ച് കുടുംബ സംഗമം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."