മീന്‍വില കുറഞ്ഞു; 'ചട്ടിപ്പറമ്പ കടപ്പുറ'ത്തു മത്സരക്കച്ചവടം
കുറുവ: വിലകുറഞ്ഞതോടെ ചട്ടിപ്പറമ്പില്‍ മത്സരമത്സ്യക്കച്ചവടം ശക്തമായി. ചട്ടിപ്പറമ്പിലെയും പരിസരങ്ങളിലെയും ജനങ്ങളുടെ ആശ്രയമാണു 'ചട്ടിപ്പറമ്പ കടപ്പുറം'. വൈകുന്നേരം മൂന്നു മുതല്‍ രാത്രി വരെ ഇവിടെ ഏതു മത്സ്യവും വളരെ വിലക്കുറവില്‍ സുലഭമായി ലഭിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
റമദാനിന്റെ അവസാനം മുതലാണ് ഈ വര്‍ഷം കച്ചവടം സജീവമായത്. തുടക്കത്തില്‍ ചെമ്മീനായിരുന്നു സുലഭമായി ലഭിച്ചിരുന്നത്. മാര്‍ക്കറ്റില്‍ 200 ഉം 260 ഉം വിലയുള്ളപ്പോള്‍ ചട്ടിപ്പറമ്പ കടപ്പുറത്ത് 140 മുതല്‍ 180 വരെയായിരുന്നു വില.
ട്രോളിംഗ് കഴിഞ്ഞതോടുകൂടി മീന്‍വരവു കുറച്ചുകൂടി സജീവമായിട്ടുണ്ടണ്ട്. കുഞ്ഞന്‍ മത്തി മുതല്‍ വലിയ മീനുകള്‍ വരെ ഇവിടെ ലഭ്യമാണ്. ചട്ടിപ്പറമ്പിലെയും അയല്‍ പ്രദേശങ്ങളിലേയും മിക്ക മത്സ്യ കച്ചവടക്കാരും ഇപ്പോള്‍ ചട്ടിപ്പറമ്പ കടപ്പുറത്താണു തമ്പടിക്കാറ്.
നേരിട്ടു പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നും മത്സ്യം കൊണ്ടണ്ടു വന്ന് ഇവിടെ കച്ചവടം നടത്തുകയാണു പതിവ്. മൂന്നു വര്‍ഷം മുമ്പു താനൂര്‍ കടപ്പുറത്തു നിന്നും ഒരു കൂട്ടം ചെറുപ്പക്കാര്‍ മീന്‍ നേരിട്ടു കൊണ്ടണ്ട് വന്നു റോഡ് സൈഡില്‍ കച്ചവടം നടത്തുകയും അതില്‍ പ്രകോപിതരായ മറ്റു കച്ചവടക്കാര്‍ അതിലും വില കുറച്ചു മീന്‍ വില്‍ക്കാന്‍ തയ്യാറാവുകയും ചെയ്തതോടെയാണു 'ചട്ടിപ്പറമ്പ കടപ്പുറം' ആരംഭിക്കുന്നത്. നാലു കിലോ ചെറിയ മത്തിക്ക് 100 രൂപയ്ക്കും ചെമ്മീന്‍ കിലോ 100 രൂപയ്ക്കും ഇവിടെ ഇപ്പോള്‍ വിറ്റുവരുന്നു.
കച്ചവടം ശക്തമായതോടെ റോഡ് മിക്കസമയവും തിരക്കിലാകും. പച്ചക്കറിയും മറ്റ് ഉല്പന്നങ്ങളും ഇപ്പോള്‍ ഇവിടെ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."