ഹാഷിഷ് ഓയില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം
ഇടുക്കി: ജില്ലയില്‍ 17 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്തിയ സംഭവത്തിലെ ഒന്നാംപ്രതി നെടുംങ്കണ്ടം പാറത്തോട് ഉറുമ്പില്‍ അബിന്‍ ദിവാകര(36)നെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടത്തുന്നതായി ആക്ഷേപം.
പ്രതിയുടെ ബന്ധുവായ ഒരു ഉദ്യോഗസ്ഥന്റെ ഉന്നതതലത്തിലുള്ള ബന്ധമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നു പറയുന്നു. കേസില്‍ ആദ്യം പിടിയിലായ മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ അഞ്ജുമോനും ഒന്നാംപ്രതിയും സംഭവത്തില്‍പെട്ടുപോയതാണെന്നും ഇതിന്റെ പിന്നില്‍ റിമാന്റില്‍ കഴിയുന്ന രാമക്കല്‍മേട് പതാലില്‍ അഡ്വ. ബിജു രാഘവന്‍ ആണെന്നുമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ പറഞ്ഞുപത്തുന്നത്.
അതേസമയം, അബിന്‍ ദിവാകരന്റെ അന്തര്‍സംസ്ഥാന ലഹരിമാഫിയ ബന്ധം നേരത്തെ തന്നെ പൊലിസ് വ്യക്തമാക്കിയിരുന്നതുമാണ്. ഇതിനിടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഒന്നാംപ്രതിക്കും കൂട്ടാളിക്കും അനുകൂലമായി നടക്കുന്ന പ്രചാരണം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരനില്‍ നിന്ന് മയക്കുമരുന്ന് മാഫിയ തലവനിലേക്കുള്ള അബിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. ജില്ലാ സഹകരണ ബാങ്കില്‍ ആശ്രിത നിയമനത്തില്‍ പ്യൂണായിട്ടാണ് അബിന്റെ തുടക്കം. ഇതിനിടെ ബാങ്കില്‍ നടത്തിയ സാമ്പത്തിക തിരിമറി പിടിക്കപ്പെട്ടതോടെ അസിസ്റ്റന്റ് മാനേജരായ അബിന്‍ സസ്‌പെന്റ് ചെയ്യപ്പെട്ടു.
ഒന്നരക്കോടിയിലധികം രൂപയാണ് കനത്ത പലിശയ്ക്ക് അബിന്‍ കൊടുത്തിരുന്നത്. നെടുംകണ്ടം സ്‌റ്റേഷനില്‍ അബിനെതിരേ ബന്ധുക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ നാല് കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."