ആയിരക്കണക്കിന് വാഹനങ്ങള്‍ മുത്തിയമ്മയ്ക്ക് സമര്‍പ്പിച്ചു
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ എട്ടുനോമ്പിന്റെ ഭാഗമായി മുത്തിയമ്മയ്ക്കരുകില്‍ ആയിരത്തിലേറെ വാഹനങ്ങള്‍ സമര്‍പ്പിച്ചു. വാഹനങ്ങള്‍ക്ക് ദേവമാതാ കോളജ് മൈതാനത്തായിരുന്നു സ്ഥലമൊരുക്കിയിരുന്നതെങ്കിലും മൈതാനം നിറഞ്ഞ് വാഹനങ്ങളുടെ നിര പള്ളിമേടയ്ക്ക് സമീപത്തെ പാര്‍ക്കിങ് മൈതാനത്തുവരെയെത്തി.
ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവര്‍ വാഹനങ്ങള്‍ ആശീര്‍വദിച്ചു. നോമ്പിന്റെ അഞ്ചാംദിനത്തില്‍ താമരശേരി രൂപതാധ്യക്ഷന്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. പാപത്തിനെതിരേയുള്ള ശക്തമായ മുന്നറിയിപ്പാണ് പരിശുദ്ധ ദൈവമാതാവ് നല്‍കുന്നതെന്ന് മാര്‍ റെമിജിയൂസ് പറഞ്ഞു.
കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹവികാരി ഫാ. മാത്യു വെങ്ങാലൂര്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുനാളിന്റെ നാലംദിനത്തില്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി. എട്ടുനോമ്പിന്റെ ആറാംദിനമായ ഇന്ന് കുടുംബകൂട്ടായ്മ ദിനമായി ആചരിക്കും. ഇടവകയിലെ 81 കുടുംബകൂട്ടായ്മയുടെ ഭാരവാഹികളെ മുത്തിയമ്മയ്ക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിക്കും. ഇന്ന് അഞ്ചിന് തലയോലപറമ്പ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.30ന് നൊവേനയും ജപമാലപ്രദക്ഷിണവും.
നാളെ ഭക്തജനങ്ങളെയൊന്നാകെ മുത്തിയമ്മയുടെ സന്നിധിയില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കും. അഞ്ചിന് അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. സമാപനദിനമായ എട്ടിന് 9.30ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 11ന് മേരിനാമധാരി സംഗമം. 11.30ന് ജപമാലപ്രദക്ഷിണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."