നിരവധി മോഷണ കേസുകളിലെ പ്രതി പിടിയില്‍
കൊടുങ്ങല്ലൂര്‍: നിരവധി മോഷണ കേസുകളിലെ പ്രതിയെ കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കോതപറമ്പ് കാര്യേഴത്ത് സത്യേഷ് എന്ന കിരണി(32)നെയാണ് കൊടുങ്ങല്ലൂര്‍ പൊലിസ് പിടികൂടിയത്.
കൊടുങ്ങല്ലൂര്‍ എടച്ചാലില്‍ ഭഗവതി ക്ഷേത്രത്തില്‍ 2012 ല്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റു കേസുകളെ കുറിച്ച് വിവരം ലഭിച്ചത്. തൃശൂരിന് പുറമെ എറണാകുളം, പാലക്കാട് , കണ്ണൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.
അഞ്ച് വര്‍ഷം മുന്‍പ് ഇരിങ്ങാലക്കുട കൊട്ടേക്കാട് മഹാദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച് മൂന്ന് കോടി രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലയിലെ നിരവധി സ്റ്റേഷനുകളില്‍ ഭവനഭേദന കേസുകളിലും റബ്ബര്‍ മോഷണക്കേസുകളിലും പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനെ തുടര്‍ന്ന് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ജില്ലകളിലായി വാഹനമോഷണം, തട്ടിക്കൊണ്ടു പോകല്‍, അപകടത്തിനിടയാക്കി വാഹനം നിറുത്താതെ പോകല്‍, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ വാറണ്ട് പ്രതിയാണ്. സിവില്‍ പൊലിസ് ഓഫീസര്‍മാരായ ശ്രീജിത്ത്, ജോസഫ്, അനൂപ് അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."