കള്ള പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്: മുസ്ലിം ലീഗ്
തിരൂരങ്ങാടി: നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി മുഹമ്മദ് ഹസ്സന് ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന തരത്തില്‍ നടത്തുന്ന പ്രചരണങ്ങളില്‍ വഞ്ചിതരാവകരുതെന്ന് നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി. ക്ലബ് പരിപാടിയെ ആര്.എസ്.എസ്വല്ക്കരിച്ച് വിഭാഗീയത സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഫൈസല്‍ വധക്കേസില്‍ മുഖം നഷ്ടപ്പെട്ട സി.പി.എമ്മും മറ്റു ചിലരും ചേര്‍ന്ന് മുസ്ലിം ലീഗിനെ താറടിക്കുന്നതിന് വേണ്ടിയാണ് പുതിയ വിവാദമുണ്ടാക്കിയിട്ടുള്ളത്. ഇതില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് നിയമപോരാട്ടത്തിന് കൊടിഞ്ഞി സര്വകക്ഷിക്ക് പൂര്‍ണപിന്തുണയാണ് മുസ്ലിം ലീഗ് നല്‍കുന്നതെന്നും കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ കെ.കെ റസാഖ് ഹാജി, പച്ചായി ബാവ, എം.സി കുഞ്ഞുട്ടി, മതാരി അബ്ദുറഹ്മാന് കുട്ടി ഹാജി, സി ബാപ്പുട്ടി, പനയത്തില്‍ മുസ്തഫ, ഒടിയില്‍ പീച്ചു, ടി ആലസ്സന്‍, കെ റഹീം മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."