പൊലിസ് നിഷ്‌ക്രിയം; ചങ്ങരംകുളത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
ചങ്ങരംകുളം: പൊലിസ് സ്റ്റേഷനു കീഴില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. തിരക്കേറിയ സ്ഥലങ്ങളില്‍ ട്രാഫിക് വാര്‍ഡന്‍, എസ്.പി.ഒ എന്നിവരെ നിയമിക്കണമെന്നാവശ്യം ശക്തം.
മേഖലയില്‍ ചങ്ങരംകുളം, എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. ആവശ്യത്തിന് പൊലിസ് ഇല്ലെന്ന മറുപടിയാണ് ഇത്രകാലം പൊലിസ് പറഞ്ഞെങ്കിലും നിലവില്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലിസ് എത്തിയിട്ടും തല്‍സ്ഥതി തന്നെയാണ് തുടരുന്നത്. ജില്ലയിലെ തന്നെ പ്രധാനപട്ടണമായ എടപ്പാളില്‍ പട്ടാമ്പി, പൊന്നാനി റോഡില്‍ സ്ഥിരം ഗതാഗതക്കുരുക്ക് രൂക്ഷമാണ് . പൊന്നാനി റോഡില്‍ നിന്നും ഫയര്‍ എന്‍ജിനും പട്ടാമ്പി റോഡില്‍ നിന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നും ആംബുലന്‍സും വന്നാല്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് നിത്യ സംഭവമാണ്.
ഇവിടെ ഒരു ഹോം ഗാര്‍ഡ് ഉണ്ടെങ്കിലും കാര്യമായ ഇടപെടലുകള്‍ നടക്കാറില്ല. ചങ്ങരംകുളത്തെ നന്നംമുക്ക്, എരമംഗലം റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാണെങ്കിലും സ്ഥിരമായി പൊലിസിന്റെ സാന്നിധ്യം ഇതുവരെ ഇവിടെയില്ല. സ്റ്റേഷനു സമീപത്തെ പ്രധാന പട്ടണമായിട്ടും ഇവിടെ പൊലിസ് ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി രാഷ്ട്രീയകക്ഷികള്‍ പരാതിപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."