പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
നിലമ്പൂര്‍: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിലമ്പൂര്‍ ചക്കാലക്കുത്ത് വാടകക്ക് താമസിക്കുന്ന ചുള്ളിയോട് ഉണ്ണിക്കുളം ചിറക്കല്‍ സൈനുല്‍ആബിദ് (ഇണ്ണിമാന്‍-28) ആണ് പൊലിസിന്റെ പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലിസിന്റെ വിശദീകരണം: പതിനഞ്ചുകാരിയായ മകളെ കാണാനില്ലെന്ന് കാണിച്ച് എടക്കര പൊലിസില്‍ രക്ഷിതാവ് ഓഗസ്റ്റ് 24ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെ 31ന് കുട്ടിയെ എടവണ്ണയില്‍ വച്ച് പൊലിസും ബന്ധുക്കളും കണ്ടെത്തിയിരുന്നു. പ്രതി ഓടിച്ച ഓട്ടോയില്‍ പെണ്‍കുട്ടി അവശ നിലയിലായിരുന്നു. വളരെ ക്ഷീണിതയായ പെണ്‍കുട്ടിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തതിനാലും പ്രതിയില്‍ സംശയമൊന്നും തോന്നാത്തതിനാലും സൈനുല്‍ ആബിദ് സമര്‍ഥമായി അവിടെ നിന്നും ഓട്ടോയുമായി രക്ഷപ്പെട്ടു. സി.ഐ അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കാണാതായ ദിവസം സ്‌കൂള്‍വിട്ട് വൈകുന്നേരം മഞ്ചേരിയിലെ ബന്ധുവീട്ടില്‍ പോകാനായി നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കവെ പരിചയം നടിച്ചെത്തിയ സൈനുല്‍ ആബിദ് ബന്ധുവീട്ടിലേക്ക് താന്‍ എത്തിക്കാമെന്നറിയിക്കുകയായിരുന്നു.
സുഹൃത്തിന്റെ വാടകക്കെടുത്ത ഓട്ടോയില്‍ കയറ്റി പുലര്‍ച്ചെ വരെ പല സ്ഥലത്തും ചുറ്റിക്കറങ്ങിയശേഷം പുഴയോരത്ത് വച്ചും ഗൂഡല്ലൂരിലെ ഒരു ലോഡ്ജിലും മറ്റും കൊണ്ടുപോയും വീണ്ടും പീഡിപ്പിച്ചു. കുട്ടിയുടെ ഒന്നേക്കാല്‍ പവന്‍ തൂക്കം വരുന്ന വള മഞ്ചേരിയിലെ ഒരു ജ്വല്ലറിയില്‍ വിറ്റ് കിട്ടിയ പണം കൊണ്ടാണ് കാര്‍ വാടകക്കെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയും മൊബൈല്‍ നമ്പര്‍ നിരീക്ഷിച്ചുമാണ് പൊലിസ് പ്രതിയെ നിലമ്പൂരില്‍ നിന്നും പിടികൂടിയത്. കുട്ടിയെ പല സ്ഥലത്തും തടങ്കലില്‍വച്ച് പീഡിപ്പിച്ചതായി സമ്മതിച്ചു.
പ്രതി നേരത്ത അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ച് രണ്ടുമക്കളുമായി ജീവിതം നയിച്ചുവരികയാണ്. കേഞ്ചാവും, മറ്റു ലഹരികളും ഉപയോഗിക്കുന്ന പ്രതിക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. എടക്കര സി.ഐക്കു പുറമെ എസ്.ഐ സജിത്, പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട എ.എസ്.ഐമാരായ രാമദാസ്, എം. അസൈനാര്‍, സി.പി.ഒ മാരായ വിനോദ്, അബുബക്കര്‍, സലീന ബാബു, ബിന്ദുമാത്യു, മനോജ്, മുരളി, രാജേഷ്, ജാബിര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."