വിജ്ഞാന സേവനത്തിന്റെ മരിക്കാത്ത ഓര്‍മ സമ്മാനിച്ച് ഗഫാര്‍ അന്‍വരി യാത്രയായി
എടവണ്ണപ്പാറ: വിജ്ഞാന സേവനത്തിനായി ജീവിതമുഴിഞ്ഞുവച്ച വാവൂര്‍ ഗഫാര്‍ അന്‍വരിക്ക് നാടിന്റെ യാത്രാമൊഴി. പണ്ഡിതനും പ്രഭാഷകനും സമസ്തയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന വാവൂര്‍ ഗഫാര്‍ അന്‍വരി. നിരവധി സ്ഥലങ്ങളില്‍ ഖത്വീബ്, മദ്‌റസാധ്യാപകന്‍, സംഘാടകന്‍ എന്നീ നിലകളില്‍ സേവനം ചെയ്ത അന്‍വരി ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്.
ഏതാനും വര്‍ഷമായി കിഡ്‌നി സംബന്ധമായ രോഗം പിടിപെട്ട് ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ്് കിഡ്‌നി മാറ്റിവക്കുകയും ചെയ്തിരുന്നു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ചികിത്സയിലായിരുന്നു.
പൊട്ടച്ചിറ അന്‍വരിയ്യയില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഖതീബായും മദ്‌റസാധ്യാപകനായും സേവനം തുടങ്ങിയ ഗഫാര്‍ അന്‍വരി രോഗബാധിതനാവുന്നത് വരെ സേവന വഴിയില്‍ തന്നെയായിരുന്നു. വേങ്ങര വലിയോറ റെയ്ഞ്ചിന്റെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയായിരുന്നു. വലിയോറ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ടണ്ട്.
മനാട്ടിപ്പറമ്പില്‍ ദീര്‍ഘകാലം ഖതീബായും ഇര്‍ഷാദുസ്വിബ്‌യാന്‍ മദ്‌റസയിലെ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ടണ്ട്. സമീപ പ്രദേശമായ കരുമ്പില്‍ തുടര്‍ച്ചയായി ദീര്‍ഘകാലം മതപഠന ക്ലാസിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. നിരവധി ശിഷ്യസമ്പത്തുണ്ട്.പ്രമുഖ പണ്ഡിതന്‍ പരേതനായ മമ്മദിശക്കുട്ടി മുസ്‌ലിയാരുടെ പുത്രനാണ്. വാഴക്കാട് കണ്ണിയത്ത് അബ്ദുറഹീം മുസ്‌ലിയാരുടെ മകള്‍ സാറയാണ് ഭാര്യ. മരണവാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് ജനാസ നിസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നത്. രാത്രി വാവൂര്‍ കോലോത്തുംകുന്ന് ജുമാമസ്ജിദില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."