വലുത് എന്ന സങ്കല്പങ്ങളുടെ കാലം കഴിഞ്ഞു: എം. മുകുന്ദന്
കണ്ണൂര്‍: ചെറുതിന്റെ കാലമാണിതെന്നും വലുത് എന്ന സങ്കല്പത്തിന്റെ കാലം കഴിഞ്ഞുവെന്നും എഴുത്തുകാരന് എം. മുകുന്ദന്. ചെറിയ ഭാഷയെക്കുറിച്ചും ചെറിയ സംസ്കാരങ്ങളെക്കുറിച്ചും അറിയാനാണ് ഇപ്പോള്‍ താല്പര്യം. ഇന്ത്യയുടെ രാഷ്ട്രീയഭാവി ഇനി പ്രാദേശിക പാര്‍ട്ടികളുടെ കൈകളിലായിരിക്കും. അതാണ് പുതിയ പ്രവണത.
വലുത് എന്ന സങ്കല്പം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ ആദ്യനാളുകളിലാണ് വികസനം എന്നാല്‍ വലിയതിലാണെന്ന് ചിന്ത നമ്മളില്‍ ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് നമുക്ക് വലിയ അണക്കെട്ടുകളും വലിയ ഫാക്ടറികളുമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ചെറുതിന്റെ മുകളിലാണ് നമുക്ക് പ്രതീക്ഷ. ചെറിയ ഭാഷ, ചെറിയ സംസ്കാരം ഇതെല്ലാമാണ് പ്രതീക്ഷ നല്‍കുന്നത്. വലുതൊക്കെ പടുത്തുയര്‍ത്തിരിക്കുന്നത് ചെറുതിന്റെ മുകളിലാണ്. ചെറുത് തകര്‍ന്നാല്‍ അതിനുമുകളില്‍ പടുത്തുയര്‍ത്തിയ വലുതും തകര്‍ന്നു വീഴും.
ഇതുവരെ നമുക്ക് ചെറുതിനോടു പുച്ഛമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയെന്ന വലിയ രാജ്യം ഉത്തരകൊറിയയെന്ന ചെറിയ രാജ്യത്തിനു മുന്പില് വിറച്ചുനില്‍ക്കുകയാണ്. പ്രാദേശികതയുടെ ആധിപത്യത്തിന്റെ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.
കെ. ബാലകൃഷ്ണന് രചിച്ച കണ്ണൂര്‍-ഭൂതവും വര്‍ത്തമാനവും എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. വിനോദ് ചന്ദ്രന് അധ്യക്ഷനായി.
കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെറര്മാന്മാരായ ടി.ഒ മോഹനന്, വെള്ളോറ രാജന്, ഒ. അശോക് കുമാര്‍, സി. ജയചന്ദ്രന്, കെ. ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."