നജീബ് അഹമ്മദിനെ കണ്ടെത്താനായില്ല; അന്വേഷണത്തിന് കൂടുതല്‍ സമയം ചോദിച്ച് സി.ബി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) യില്‍ നിന്ന് കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ഥിയെ കണ്ടെത്താനാവതെ സി.ബി.ഐ. കേസില്‍ അന്വേഷണം നടത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
അന്വേഷണത്തിന്റെ പ്രഥമ സ്ഥിതി റിപ്പോര്‍ട്ട് ജൂലൈ 17ന് ഡല്‍ഹി ഹൈക്കോടതി മുമ്പാകെ സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഹരജി നല്‍കിയിരിക്കുന്നത്.
2016 ഒക്ടോബര്‍ 16നാണ് നജീബിനെ ക്യാംപസില്‍ നിന്നു കാണാതായത്. നജീബിനെ കണ്ടെത്താന്‍ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഡല്‍ഹി പൊലിസ് അന്വേഷിച്ചിരുന്ന കേസ് നജീബിന്റെ മാതാവ് ഫാതിമ നഫീസ് കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടര്‍ന്നാണ് സി.ബി.ഐക്കു കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."