കരുണയുള്ളവരുടെ കനിവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉണ്ണികൃഷ്ണന്‍ നായര്‍
വല്ലപ്പുഴ: കരുണയുള്ളവരുടെ കനിവിന്നായി യാചിക്കുകയാണ് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുറുവട്ടൂര്‍ ചുങ്കപ്പിലാവില്‍ താമസിക്കുന്ന കളക്കുന്നത്ത് ഉണ്ണികൃഷ്ണന്‍ നായര്‍. ചെറിയ രീതിയിലുള്ള മരക്കച്ചവടങ്ങള്‍ നടത്തി കുടുംബം പോറ്റുന്നതിനിടയിലാണ് ഇടിത്തീയായി വൃക്കരോഗം വന്നത്.
രോഗബാധിതനായതോടെ കുടുംബം സാമ്പത്തികമായും മാനസികമായും തകര്‍ന്നു. കാര്യമായി അടുത്ത ബന്ധുക്കളോ മറ്റോ ഇല്ലാത്ത നാട്ടുകാരുടെ ഉണ്ണിയേട്ടന് ചികിത്സക്ക് പണം കണ്ടെത്തിയിരുന്നത് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായങ്ങളായിരുന്നു.
തുടര്‍ ചികിത്സക്കും പരിശോധനകള്‍ക്കും ഭീമമായ ഒരു സംഖ്യ വേണ്ടിവരുമെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും വാര്‍ഡ് മെമ്പര്‍ ഒ. ഇബ്രാഹീം ചെയര്‍മാനും എം.പി സുരേന്ദ്രന്‍ മാസ്റ്റര്‍ കണ്‍വീനറും പി. മുരളീധരന്‍ ട്രഷററുമായി കളക്കുന്നത്ത് ഉണ്ണികൃഷ്ണന്‍ നായര്‍ ചികിത്സാ സഹായ നിധി എന്ന പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍ ട്രഷറര്‍ എന്നിവരുടെ പരില്‍ കനറാ ബാങ്കിന്റെ വല്ലപ്പുഴ ശാഖയില്‍ 6011101002459 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കരുണവറ്റാത്ത ഹൃദയങ്ങളുടെ പ്രാര്‍ഥനയും സഹായവുമാണ് ഈ കമ്മിറ്റിയുടെയും ഏക പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."