കാണികളില്‍ കൗതുകമുണര്‍ത്തി ചിരിക്കാത്ത മനുഷ്യന്‍
നെയ്യാറ്റിന്‍കര: നെയ്യാര്‍ മേളയോടനുബന്ധിച്ച് നെയ്യാറ്റിന്‍കരയിലെ പ്രധാന വേദിയില്‍ സജ്ജമാക്കിയ ചിരിക്കാത്ത മനുഷ്യന്‍ കാണികളില്‍ കൗതുകമുണര്‍ത്തി.
കഴിഞ്ഞദിവസം മഴയുടെ സാധ്യത വകവയ്ക്കാതെ ജനം മേളയില്‍ ഇരച്ചുകയറി.മേളയിലെ ചിരിക്കാത്ത മനുഷ്യനു ചുറ്റും കൂടി നിന്ന് തങ്ങളാലാവുംവിധം കോമാളിത്തരങ്ങള്‍ കാട്ടി അദ്ദേഹത്തെ ചിരിപ്പിക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടി. ചിരിക്കാത്ത മനുഷ്യന്‍ ചിരിച്ചാല്‍ ചിരിപ്പിക്കുന്ന ആളിനു കിട്ടുന്നത് അഞ്ച് ലക്ഷം രൂപയാണ്. തട്ടകത്തില്‍ കൂട്ടായി അദ്ദേഹത്തിന്റെ ആറാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ഗോകൂല്‍ ഒപ്പമുണ്ട്.
മെഡിക്കല്‍ എക്‌സിബിഷന്‍ കാണാനും അവിടെ പ്രദര്‍ശിപ്പിക്കുന്ന തൈറോയ്ഡിന്റെയും ക്യാന്‍സറിന്റെയും മറ്റും ശസ്ത്രക്രിയകളുടെ വീഡിയോ കാണാന്‍ കുട്ടികളാണ് തിരക്ക് കൂട്ടുന്നത്.
ചക്ക എന്ന ഒരൊറ്റ സാധനം കെണ്ട് തയ്യാറാക്കിയ 202 ഇനം വിഭവങ്ങളാണ് വിശാലമായ സ്റ്റാളില്‍ ഭക്ഷണപ്രേമികളെ കാത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."