അധ്യാപക ദിനാഘോഷം; വിദ്യാഭ്യാസത്തിലൂടെ മഹാന്‍മാര്‍സൃഷ്ടിക്കപ്പെടണം: മുന്‍ ഡി.ജി.പി
കൊട്ടാരക്കര: വിദ്യാഭ്യാസത്തിലൂടെ മഹാന്‍മാര്‍ സൃഷ്ടിക്കപ്പെടണമെന്നും അതിലൂടെ അധ്യാപകര്‍ അറിയപ്പെടുന്നവരായി മാറണമെന്നും മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.
കൊല്ലം നെഹ്‌റു യുവകേന്ദ്രയുടേയും കലയപുരം പൗരസമിതിയുടെയും ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് അറിവ് നല്‍കുന്നത് അധ്യാപകരാണ്. അവര്‍ ദൈവതുല്യരായിരിക്കുമെന്നും, ഗുരുവിന് പിതാവിന്റെ സ്ഥാനമാണ് ഉള്ളത്.മരണത്തിനു ശേഷവും ആദരിക്കപ്പെടുന്ന വര്‍ഗം അധ്യാപകര്‍ മാത്രമാണ്.
വിദ്യാര്‍ഥിയായ ഗംഗയും, അധ്യാപകരാകുന്ന യമുനയും അറിവ് ആകുന്ന സ്വരസ്വതിയും ഒപ്പം ചേരുന്ന ത്രിവേണി സംഗമമാണ് വിദ്യാഭ്യാസമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി റവ.ഡാനിയേല്‍ ചേന്നാത്ത് അധ്യക്ഷനായി. ആറ്റുവാശ്ശേരി രാമചന്ദ്രന്‍ പിള്ള, അഭിലാഷ് നാഥ് , പ്രൊഫ. ടി.ജെ ജോണ്‍സണ്‍, കെ.ശ്രീകുമാര്‍, മറിയാമ്മ ടീച്ചര്‍, കലയപുരം മോനച്ചന്‍, എസ് ബേബിക്കുട്ടി, ജോമി തോമസ് സംസാരിച്ചു. തുടര്‍ന്ന് മുതിര്‍ന്ന അധ്യാപക ശ്രേഷ്ഠരെ ആദരിച്ചു.
കൊല്ലം: പ്രമുഖ ബഹുഭാഷാ പണ്ഡിതനും, മുന്‍ ഗണിതാധ്യാപകനും, ഗോള ശാസ്ത്രജ്ഞനുമായ മൈലാപ്പൂര്‍ ഷൗക്കത്താലി മൗലവി സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനുമായ എസ് അഹമ്മദ് ഉഖൈല്‍ എന്നിവരെ വിദ്യാര്‍ഥികളും പൗരാവലിയും ചേര്‍ന്ന് ആദരിച്ചു.
മൈലാപ്പൂര് ത്വ രീഖത്ത് കോളജില്‍ നടന്ന ചടങ്ങില്‍ നാല് തലമുറയില്‍ ഉള്ളവര്‍ പങ്ക് ചേര്‍ന്നു. അധ്യാപക സേവനം പോലെ മാന്യതയും അംഗീകാരവുമുള്ള മേഖല വിരളമാണെന്നും ദൈവാനുഗ്രഹം ഉള്ളവര്‍ക്കേ അതിന് കഴിയു എന്നു ഷാക്കത്താലി മൗലവിയും സാംസ്‌കാരിക ധാര്‍മിക പുരോഗതികളില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നും അറിവിനെക്കാള്‍ വലുതാണ് തിരിച്ചറിവെന്ന് പഠിപ്പിക്കുന്നവരാണ് അധ്യാപകരെന്ന് അഹമ്മദ് ഉഖൈലും പറഞ്ഞു.
അധ്യാപകരായ എം.ഔസ്, മൈലാപ്പൂര്‍ ഉബൈദ്, പൊത പ്രവര്‍ത്തകരായ അബ്ദുല്‍ അസീസ്, ഇബ്‌റാഹിംകുട്ടി, അബ്ദുല്‍ ഷുക്കൂര്‍, ബഷീര്‍, സാദിഖ്, ഫസിലുദ്ദീന്‍, വിദ്യാര്‍ഥി പ്രതിനിധികളായ ജസീല്‍ അഹമ്മദ്, ഷംനാദ് സിയാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."