വീട്ടിലെത്തിയ ദിലീപ് രണ്ട് മണിക്കൂറിനുള്ളില്‍ ജയിലിലേക്ക് മടങ്ങി
ആലുവ: പിതാവിനു ബലിയിടുന്നതിനായി കോടതിയുടെ പ്രത്യേക അനുമതിയോടെ വീട്ടിലെത്തിയ ദിലീപ് ചടങ്ങുകള്‍ അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങി.
രാവിലെ എട്ടു മണിയോടെയാണ് ദിലീപിനെ ജയിലില്‍ നിന്ന് പുറത്തെത്തിച്ചത്. അനുവദിച്ച രണ്ട് മണിക്കൂര്‍ സമയപരിധി അവസാനിച്ചതോടെ തിരികെ ജയിലിലെത്തിച്ചു. ദിലീപിന്റെ മാതാവ്, ഭാര്യ കാവ്യാ മാധവന്, മകള്‍ മീനാക്ഷി തുടങ്ങി ബന്ധുക്കളെല്ലാവരും ചടങ്ങില്‍ പങ്കെടുത്തു. ആലുവ നദീതീരത്തുള്ള വീടിന് മുന്നിലാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് ശേഷം വീട്ടുകാരുമൊന്നിച്ച് ഭക്ഷണവും കഴിച്ച ശേഷമാണ് ദിലീപ് വീട്ടില്‍ നിന്നിറങ്ങിയത്. നടന്റെ സുരക്ഷയ്ക്കായി 200 ഓളം പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്.
കര്‍ശന വ്യവസ്ഥതയോടെയാണ് ദിലീപിന് പുറത്തിറങ്ങാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്. രണ്ടു മണിക്കൂറിന് ശേഷം തിരിച്ചെത്തണമെന്നും മാധ്യമങ്ങളുമായി സംസാരിക്കരുതെന്നും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."