HOME
DETAILS

ഓണത്തിന് റെക്കോര്‍ഡ് കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി

  
backup
September 06 2017 | 21:09 PM

%e0%b4%93%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%95%e0%b4%b3

തിരുവനന്തപുരം: ഓണത്തിന് മുന്‍പെങ്ങുമില്ലാത്തവിധം റെക്കോര്‍ഡ് കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി. ഒന്നാം ഓണമായ ഉത്രാടത്തിന് 5,92,23,448 രൂപയും തിരുവോണത്തിന് നാലു കോടി രൂപയുമാണ് കളക്ഷന്‍. ഉത്രാടത്തിന് 5,077 കെ.എസ്.ആര്‍.ടി.സി ബസുകളും 414 കെ.യു.ആര്‍.ടി.സി ബസുകളുമാണ് സര്‍വിസ് നടത്തിയത്. കഴിഞ്ഞവര്‍ഷം ഉത്രാടദിവസം 5,03,54,469 രൂപയായിരുന്നു കളക്ഷന്‍. തിരുവോണ ദിവസം 50 ശതമാനം ബസുകള്‍ മാത്രമേ സര്‍വിസ് നടത്തിയിരുന്നുള്ളൂ. കഴിഞ്ഞ അവധിദിവസങ്ങളില്‍ 50 ലക്ഷം രൂപവീതം അധികവരുമാനമുണ്ടാക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞു.
കര്‍ണാടകയിലെ ചെന്നപട്ടണത്തു യാത്രക്കാരെ കൊള്ളയടിച്ച സംഭവം നിലനില്‍ക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഓണക്കാലത്തെ അന്തര്‍സംസ്ഥാന സര്‍വിസുകള്‍ മികച്ച കളക്ഷന്‍ നേടിയത്. ഓണാവധിക്കു ശേഷമുള്ള മടക്കയാത്രക്കടക്കം നിലവിലുള്ള സര്‍വിസുകള്‍ക്ക് പുറമെ 29 അഡിഷണല്‍ സര്‍വിസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തിയത്. ബംഗളൂരുവിലേക്കും തിരിച്ചും കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം എന്നീ ഡിപ്പോകളില്‍ നിന്നാണ് സര്‍വിസ് നടത്തിയത്. ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണ് അഡിഷണല്‍ സര്‍വിസ് അന്തര്‍സംസ്ഥാന റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി നടത്തുന്നത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി. ഈ മാസം ഒന്നുമുതല്‍ തിരുവോണം വരെ കോഴിക്കോട് സോണില്‍ നിന്നുമാത്രം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുണ്ടായ വരുമാനം നാലു കോടി 39 ലക്ഷം രൂപയാണ്. ഓണക്കാലമായതിനാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാവാറുള്ള തിരക്കും പതിവുപോലെയായിരുന്നു. ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ബസുകളിലേക്കുള്ള ബുക്കിങ് നേരത്തെതന്നെ തീര്‍ന്നിരുന്നു. സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ കൃത്യസമയത്തു തന്നെ സര്‍വിസ് നടത്തിയതാണ് കളക്ഷന്‍ കൂടാന്‍ കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago
No Image

തനിക്കും കുടുംബത്തിനുമെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

Kerala
  •  2 months ago
No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago