ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
മക്ക: ഹജ്ജിനെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ മടക്കയാത്രയ്ക്ക് ഇന്നലെ തുടക്കമായി. ഇന്ത്യയില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരുടെ മടക്കയാത്രയാണ് ആരംഭിച്ചത്. ഇന്നലെ മാത്രം 12 വിമാനങ്ങളിലായി 3500 ഹാജിമാരാണ് തിരിച്ചെത്തിയത്. ഗോവ, ലഖ്നൗ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയന്റുകളിലേക്കുള്ള മടക്കയാത്രയാണ് ആരംഭിച്ചത്.
വിദേശ രാജ്യങ്ങളിലെ ഹാജിമാര്‍ക്കു മടക്കയാത്രയ്ക്ക് അതിര്‍ത്തികളില്‍ വിപുലമായ സംവിധാനം അധികൃതര്‍ ഏര്പ്പെടുത്തിയിട്ടുണ്ടണ്ട്. ജിദ്ദ വിമാനത്താവളം വഴി ഏകദേശം 12 ലക്ഷത്തോളം വിദേശ ഹാജിമാര്‍ യാത്രയാകുമെന്നാണ് വിവരം. ബാക്കി ഹാജിമാര്‍ മദീന വിമാനത്താവളം വഴിയും കര, കപ്പല്‍ മാര്‍ഗം വഴിയുമാകും യാത്രയാവുക.
മലയാളി ഹാജിമാരുടെ മടക്കയാത്ര ഈ മാസം 22 മുതല്‍ മദീന വിമാനത്താവളം വഴി ആരംഭിക്കും. ഒക്ടോബര്‍ ആറുവരെ ഇതു തുടരും. ജിദ്ദവഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീനാ സന്ദര്‍ശനം പത്തു മുതല്‍ ആരംഭിക്കും. എട്ടു ദിവസം മദീനയില്‍ താമസിക്കുന്ന രീതിയിലാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്നെത്തിയ ഹാജിമാരുടെ മദീനാ സന്ദര്‍ശനം 13 മുതല്‍ ആരംഭിക്കും. മദീനയില്‍ നിന്നുള്ള ആദ്യസംഘം ഈ മാസം 19നും മലയാളി ഹാജിമാര്‍ 23നും യാത്ര തിരിക്കും.
അതേസമയം സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ഥാടകര്‍ അടുത്തദിവസം മുതല്‍ നാട്ടിലേക്കു മടങ്ങിത്തുടങ്ങും. ഇന്ത്യയില്‍ നിന്ന് ഇത്തവണ 1,69,940 പേരാണ് ഹജ്ജിനെത്തിയത്. ഇതില്‍ 1,24,882 തീര്‍ഥാടകരാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ എത്തിയത്.
ഹാജിമാരുടെ മടക്കയാത്രയ്ക്കു വേണ്ടണ്ട നടപടിക്രമങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഹാജിമാരുടെ ബാഗേജുകള്‍ 24 മണിക്കൂര്‍ മുന്‍പുതന്നെ താമസകേന്ദ്രങ്ങളില്‍ നിന്നു സ്വീകരിക്കുന്നത് ഏറെ സൗകര്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."