HOME
DETAILS

കുരുക്കഴിയാതെ സ്വാശ്രയ മെഡിക്കല്‍ ഫീസ്: 400 വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്ന് നാളെയറിയാം

ADVERTISEMENT
  
backup
September 06 2017 | 22:09 PM

%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%ae

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ച കോളജുകളിലേക്ക് നടത്തിയ പ്രവേശനവും സര്‍ക്കാരിന് പുലിവാലായേക്കും. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ നടത്തിയ എം.ബി.ബി.എസ് പ്രവേശനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് നാളെയറിയാം.
അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരേ കോളജുകള്‍ നല്‍കിയ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കും. വിധി കോളജുകള്‍ക്ക് എതിരായാല്‍ 400 വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായേക്കും. മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ച തോടുപുഴ അല്‍ അസ്ഹര്‍, ഡി.എം വയനാട്, മൗണ്ട് സിയോന്‍ എന്നീ കോളജുകളിലായി സര്‍ക്കാര്‍ 400 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം പ്രവേശനം നല്‍കിയിരുന്നു. സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികളെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് കേരളത്തിലെ സ്വാശ്രയ പ്രവേശനം വീണ്ടും ആശങ്കയിലായത്.
ഇടക്കാല വിധി നല്‍കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സുപ്രിംകോടതിയുടേതാണെന്നും കോടതിതന്നെ വ്യക്തമാക്കി. സുപ്രിംകോടതി തീരുമാനം കടുപ്പിച്ചതോടെ പണം നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിസന്ധിയിലായി.
ഇത്തരത്തില്‍ മൂന്നുകോളജുകളിലേക്ക് സര്‍ക്കാര്‍ നടത്തിയ പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയാല്‍ സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിനേല്‍ക്കുന്ന വന്‍ പ്രഹരമാകുമത്. അതേസമയം, ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കിയ വിദ്യാര്‍ഥികളുടെ പ്രവേശനാനുമതി നിഷേധിക്കരുതെന്നതാണ് സര്‍ക്കാര്‍ നിലപാട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  6 hours ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  6 hours ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  7 hours ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  7 hours ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  7 hours ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  8 hours ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  8 hours ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  8 hours ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  8 hours ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  9 hours ago