HOME
DETAILS

ചങ്ങലക്കിടണം ഈ അക്രമികളെ

  
backup
September 06 2017 | 23:09 PM

%e0%b4%9a%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b4%b3

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മകത ഭീകരരൂപം പ്രാപിക്കുന്നുവെന്ന അനിഷേധ്യ സത്യം ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിക്കുന്നതായി കര്‍ണാടകയിലെ ലങ്കേഷ് പത്രികയുടെ പത്രാധിപയും പ്രമുഖ ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം. സംഘ്പരിവാര്‍ ശക്തികളുടെ കടുത്ത വിമര്‍ശകയായ ഇവര്‍ ജോലി കഴിഞ്ഞ് രാത്രി എട്ടുമണിയോടെ ബംഗളുരു രാജരാജേശ്വരി നഗറിലെ വീട്ടിലെത്തിയപ്പോള്‍ വാഹനത്തിലെത്തിയ അക്രമികള്‍ വെടിവച്ച് കൊല്ലുകയായിരുന്നു. രാജ്യം ഏറെ ബഹുമാനിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയുടെ നിഷ്ഠൂരമായ വധത്തിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
കേരളവുമായി ഏറെ ഇഴയടുപ്പമുള്ള ബന്ധമായിരുന്നു ഗൗരിയുടേത്. കൊല്ലപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പും അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് ഓണാഘോഷത്തെക്കുറിച്ചും കേരളത്തിന്റെ മതേതരത്വത്തെ സംബന്ധിച്ചുമാണ്. അടുത്തവര്‍ഷം കേരളത്തിലെത്തി ഓണാഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള ആഗ്രഹവും അവര്‍ വെളിപ്പെടുത്തുകയുണ്ടായി. ഗൗരിയുടെ കൊലപാതകത്തിനെതിരേ കേരളത്തില്‍നിന്ന് ഉയര്‍ന്നുവന്ന വ്യാപക പ്രതിഷേധത്തിന്റെ നിദാനവും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ ഈ ആത്മബന്ധമാണ്. കേരളത്തിന്, വിശിഷ്യാ മാധ്യമലോകത്തിന് ഏറെ പ്രിയപ്പെട്ട ബന്ധുവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.


പ്രഹ്ലാദ് ജോഷി എം.പി ഉള്‍പ്പെടെ മൂന്ന് ബി.ജെ.പി നേതാക്കള്‍ക്കെതിരേ ആഭരണ തട്ടിപ്പുമായി ബന്ധപ്പെട്ട് 2008-ല്‍ വാര്‍ത്ത പുറത്തുവിട്ടതോടെ സംഘ്പരിവാറിന്റെ തോക്കിന്‍മുനയിലായിരുന്നു ഗൗരി. എഴുത്തിലും പ്രസംഗത്തിലും അവരത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഭീഷണിക്ക് മുമ്പിലും നിലപാടില്‍നിന്ന് തെല്ലിട മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി വാദിച്ച അവര്‍ അവകാശ ലംഘനത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരേ എക്കാലവും നിലകൊണ്ടു. അതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു ഗൗരിയുടെ ഒടുവിലത്തെ ട്വീറ്റ്. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ നടക്കുന്ന വംശീയാതിക്രമത്തെക്കുറിച്ചുള്ള നൊമ്പരവും രോദനവുമായിരുന്നു പ്രസ്തുത ട്വീറ്റ്.
ഗൗരിയുടെ കൊല ഒറ്റപ്പെട്ട ഒന്നല്ല. രണ്ടുവര്‍ഷം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2015 ഓഗസ്റ്റ് 30-ന് സ്വന്തം വീട്ടില്‍ വച്ചാണ് സംഘ്പരിവാറിന്റെ വിമര്‍ശകനായ സാമൂഹ്യ പ്രവര്‍ത്തകന്‍ എം.എം കല്‍ബുര്‍ഗി സമാന രീതിയില്‍ വെടിയേറ്റ് മരിച്ചത്. കൊലയാളികളെ ഇന്നുവരെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ഇതിനെതിരേ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയിലാണ് ഗൗരിയെയും ഇരുട്ടിന്റെ ശക്തികള്‍ ഇല്ലാതാക്കിയത്. 2013 ഓഗസ്റ്റില്‍ പ്രമുഖ യുക്തിവാദി നേതാവ് നരേന്ദ്രധാബോല്‍കറും 2015 ഫെബ്രുവരിയില്‍ കോലാപ്പൂരിലെ രാഷ്ട്രീയ ചിന്തകന്‍ ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടത് ഇതേ രീതിയിലായിരുന്നു. സി.ബി.ഐ വരെ അന്വേഷിച്ച ഈ കേസുകള്‍ക്കൊന്നും ഇന്നുവരെ തുമ്പുണ്ടായിട്ടില്ല. അസഹിഷ്ണുതയുടെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നതാണ് വങ്കത്തം. രാജ്യത്തിന് കര്‍ണാടക സമ്മാനിച്ച ധിഷണാശാലിയായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തി അന്തരിച്ചപ്പോള്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചവരാണ് വര്‍ഗീയ ഫാസിസ്റ്റുകള്‍. ഗാന്ധിവധം കൊണ്ടാടിയവരുടെ പിന്തുടര്‍ച്ചക്കാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. മോദിയെ വിമര്‍ശിച്ചു എന്നതായിരുന്നു അനന്തമൂര്‍ത്തി ചെയ്ത 'അപരാധം'. പാകിസ്താനിലേക്കുള്ള ടിക്കറ്റ് പോസ്റ്റ് ചെയ്തും തെരുവുകളില്‍ ആക്രോശിച്ചും മാനസികമായി കൊല്ലാക്കൊല ചെയ്യുകയായിരുന്നു ഇവര്‍ മൂര്‍ത്തിയെ. മരിച്ചില്ലായിരുന്നെങ്കില്‍ കല്‍ബുര്‍ഗിക്കും ഗൗരിക്കും നേരെ നീട്ടിയ തോക്ക് അവര്‍ മൂര്‍ത്തിക്കുനേരെയും ചൂണ്ടുമായിരുന്നു.
പുറത്തെടുത്ത തോക്ക് രക്തദാഹം തീരാതെ ഫാസിസ്റ്റുകള്‍ ഉറയിലിട്ട ചരിത്രമില്ല. മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെ തുടങ്ങിവച്ച അക്രമങ്ങള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. താങ്ങും തണലുമാകേണ്ട ഭരണകൂടം തന്നെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുമ്പോള്‍ ഉയരുന്ന നിസ്സഹായതയുടെ നിലവിളികള്‍ ഇപ്പോള്‍ ഒറ്റപ്പെട്ടതല്ല. ഗോരക്ഷയുടെ മറവിലും മതപരിവര്‍ത്തനത്തിന്റെ പേരിലും അത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഏറക്കുറേ തമസ്‌കരിച്ചു തുടങ്ങി. ഒറ്റപ്പെട്ട ചില വ്യക്തികളും ഗ്രൂപ്പുകളും മാത്രമാണ് എതിര്‍ ശബ്ദമായി രംഗത്തുള്ളത്. അവരെക്കൂടി നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിലാണ് സംഘ്പരിവാര്‍. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഒട്ടും അവധാനതയോടെ വായിച്ചു തള്ളേണ്ട വാര്‍ത്തയല്ല ഗൗരി ലങ്കേഷിന്റെ കൊലപാതകം.
നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങും എന്നാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. അത് വിശ്വസിക്കാന്‍ മുന്‍ അനുഭവം വിസമ്മതിക്കുന്നുണ്ടെങ്കിലും പ്രത്യാശ കൈവിടേണ്ടതില്ല. പക്ഷേ, നിയമം മാത്രം പോരാ; രാഷ്ട്രീയമായും ഇത്തരം അരുംകൊലകള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. അതിനുള്ള ഉള്‍ക്കരുത്താണ് രാജ്യം ആര്‍ജിക്കേണ്ടത്. അതിന് കഴിഞ്ഞാല്‍ ഗൗരി ലങ്കേഷിന്റെ, കല്‍ബുര്‍ഗിയുടെ, പന്‍സാരെയുടെ സ്മരണയോടുള്ള ആദരവാകും അത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago