യുവതിയെ പീഡിപ്പിച്ച കേസില്‍ ജവാന്മാര് അറസ്റ്റില്‍
ഐസ്വാള്‍: യുവതിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു.
മിസോറമിലെ മാമിത്ത് ജില്ലയിലാണ് സൈന്യത്തിന് നാണംകെടുത്തിയ പ്രവൃത്തിയുണ്ടായത്. ത്രിപുര-ബംഗ്ലാദേശ് അതിര്‍ത്തിയിലെ സില്സൂരി ഗ്രാമത്തില്‍ സുരക്ഷാ ജോലിക്ക് നിയോഗിച്ച ജവാന്മാരെ ഇന്നലെയാണ് പൊലിസ് അറസ്റ്റ് ചെയ്തതെന്ന് മാമിത് പൊലിസ് സൂപ്രണ്ട് നാരായണ്‍ താപ്പ അറിയിച്ചു.
കുറ്റവാളികളായ ജവാന്മാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നേരത്തെ ബി.എസ്.എഫ് തടഞ്ഞിരുന്നു. എന്നാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ജവാന്മാരെ ബി.എസ്.എഫ് നേരിട്ട് പൊലിസിന് കൈമാറുകയായിരുന്നു. ചക്മ സമുദായത്തിലുള്ള യുവതിയെയാണ് രണ്ട് ബി.എസ്.എഫ് ജവാന്മാര് കഴിഞ്ഞ ജൂലൈ 16ന് പീഡിപ്പിച്ചത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിയെയും സുഹൃത്തിനെയുമാണ് ബി.എസ്.എഫ് പിടികൂടിയത്. എന്നാല്‍ സൈനികരുടെ പിടിയില്‍ നിന്ന് പീഡനത്തിനിരയായ യുവതിയുടെ സൃഹൃത്ത് ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."