HOME
DETAILS
MAL
തെരഞ്ഞെടുപ്പ്: അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ചുമതല
backup
September 06 2017 | 23:09 PM
ഷില്ലോങ്: മേഘാലയ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയുടെ സംഘടനാ ചുമതല കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് നല്കി. ഇന്നലെയാണ് അദ്ദേഹത്തിന് ഈ ചുമതലകൂടി അമിത്ഷാ നല്‍കിയത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സ്വാധീനത വളര്‍ത്തി ഭരണം പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് ബി.ജെ.പി നടത്തുന്നത്. ക്രിസ്തീയ വോട്ടുകള്‍ ലക്ഷ്യം വച്ചാണ് കണ്ണന്താനത്തെ പുതിയ ദൗത്യത്തിനായി ചുമതലപ്പെടുത്തിയത്. 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷമാണ് നടക്കുന്നത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി 2018 മാര്‍ച്ച് ആറിന് സമാപിക്കും. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."