വ്യാജവാറ്റു കേന്ദ്രത്തില്‍ റെയ്ഡ്: 500 ലിറ്റര്‍ വാഷ് പിടികൂടി
മേപ്പയ്യൂര്‍: നെല്ല്യാടി പുഴയോരത്തെ വ്യാജവാറ്റ് കേന്ദ്രത്തില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ 500 ലിറ്റല്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. കൊയിലാണ്ടി എസ്.ഐ സി.കെ രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോഴിത്തുമ്പല് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷും ഉപകരണങ്ങളും കണ്ടെത്തിയത്. റെയ്ഡില്‍ ലഭിച്ച വാഷ് പുഴയിലൊഴുക്കി നശിപ്പിച്ചു. ഓണം പ്രമാണിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിലെക്ക് എത്തിച്ച് നല്‍കുന്നതിന് വേണ്ടിയാണ് വാറ്റ് തയാറാക്കിയതെന്നാണ് അറിയാന്‍ സാധിച്ചത്.
ആഘോഷ പരിപാടികള്‍ ലക്ഷ്യമിട്ട് മുന്‍കാലങ്ങളിലും ഇത്തരത്തില്‍ വാറ്റ് നിര്‍മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുപോല സമീപ പ്രദേശങ്ങളായ നരക്കോട് മല, വിളയാട്ടൂര്‍ കണിയാംകണ്ടി മലമ്പ്രദേശം, നെല്യോടന്‍ ചാല് പ്രദേശങ്ങളിലും വ്യാജവാറ്റ് നടക്കാറുള്ളതായി നാട്ടുകാര്‍ പറയുന്നു. വ്യാജവാറ്റുമാഫിയകളുടെ ശക്തമായ ഇടപെടല്‍ കാരണം പൊതുജനങ്ങള്‍ പ്രശ്നത്തോട് മുഖം തിരിക്കുകയാണ് പതിവ്. നെല്ലിക്ക, തെങ്ങിന് പൂക്കുല, കശുമാങ്ങ, പഴം തുടങ്ങിയവ ഉപയോഗിച്ച് ഓഡര്‍ പ്രകാരം നിര്‍മിക്കപ്പെടുന്ന വാഷ് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് സംഘം ചെയ്യുന്നതെന്ന് എസ്.ഐ രാജേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."