ഇടത് സര്‍ക്കാര്‍ ഫാസിസത്തിന് പാദസേവ ചെയ്യുന്നു:പി.കെ കുഞ്ഞാലിക്കുട്ടി എം.പി
താമരശ്ശേരി: ഇന്ത്യ സംഘ് പരിവാര്‍ ഭരിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ അജന്‍ഡ നടപ്പാക്കി ഫാഷിസ്റ്റ് സേവ നടത്തുകയാണെന്നും ഓരോ നീക്കത്തിലും അത് പ്രകടമാകുന്നുണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു.
കൂടത്തായില്‍ ഗ്ലോബല്‍ കെ.എം.സി.സി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.എം.സി.സി.യും മുസ്‌ലിം ലീഗും സംയുക്തമായി നിര്‍മിക്കുന്ന ബൈത്തുറഹ്കളുടെ ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഓരോ പൗരനും അവന്റെ ആശയം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ തടയുകയും പ്രബോധകരെ തല്ലിച്ചതക്കുകയും ചെയ്ത ഫാഷിസ്റ്റുകളെയല്ല ഇരകളെയാണ് ഇടത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
മോഡിയെ പോലും പിറകിലാക്കിയാണ് പിണറായി ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ എ.കെ.കാതിരി ഹാജി അധ്യക്ഷനായി.
സയ്യിദ് ഹാരി സലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു.
ഓമശേരി പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സി.യുടെ ലോഗോ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു എ.പി.ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
സി.മോയിന്‍കുട്ടി, വി.എം.ഉമ്മര്‍ മാസ്റ്റര്‍, എം.എ.റസാഖ് മാസ്റ്റര്‍, പി.പി.സെയ്ത്, നാസര്‍ ഫൈസി കൂടത്തായി, സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, യു.കെ.അബു, എ.കെ.അസീസ്, യു.കെ ഹുസൈര്‍, വി.കെ.ഇമ്പിച്ചി മോയി, റഫീഖ് കൂടത്തായി, അബ്ദുല്‍ ഖാദര്‍ ജീലാനി, സി.കെ.ആലിക്കുട്ടി, സി.പി.ഉണ്ണി മോയി, മുജീബ്കൂളിക്കുന്ന്, കുഞ്ഞിമുഹമ്മദ് ചിറക്കല്‍, ഗ്ലോബല്‍ കെ.എം.സി.സി.നേതാക്കളായ മോയിന്‍ എ.കെ, കെ.പി.ഷാഫി,പി പി ഗഫൂര്‍ പ്രസംഗിച്ചു.
അഷ്‌റഫ് കൂടത്തായി സ്വാഗതവും പി.പി കോയക്കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."