റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സമാനതകളില്ലാത്ത വിധം വംശീയ അതിക്രമങ്ങള്‍ക്കിരയായി നാടുവിട്ട് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രവാസി മീറ്റ് ആവശ്യപ്പെട്ടു. സയ്യിദ് മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. അബ്ദുറഹ്മാന്‍ ഫറോക്ക്, സമദ് പെരുമുഖം, മൂസക്കുട്ടി നെല്ലിക്കാപറമ്പ് (റിയാദ് ), സി. മുഹമ്മദ് സിറാജ് പള്ളിക്കര, സിദ്ദീഖ് എളേറ്റില്‍, ഇബ്രാഹീം പാറന്നൂര്‍, ആബിദ് രാമനാട്ടുകര (അബൂദബി), നാസര്‍ ചെറുവണ്ണൂര്‍ (അല്‍ഐന്‍), ലത്വീഫ് കൊയിലാണ്ടി (കുവൈത്ത് ), മൂജീബ് ഫൈസി പാറന്നൂര്‍ (മദീന), സിയാദ് കാരന്തൂര്‍, ജംഷാദ് പൂനൂര്‍ (ദുബൈ), മുഹമ്മദ് പെരുമുണ്ടശ്ശേരി, ഫൈസല്‍ ഫൈസി മടവൂര്‍, സലാം ഫറോക്ക്, ത്വയ്യിബ് റഹ്മാനി, യഹ്‌യ വെള്ളയില്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ നന്ദിയും പറഞ്ഞു. റോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ സംഗമവും പ്രാര്‍ഥനാ സദസും നാളെ വൈകിട്ട് നാലിന് കോഴിക്കോട് വരക്കല്‍ അല്‍ബിര്‍റ് ഓഡിറ്റോറിയത്തില്‍ നടക്കും. ഈ മാസം ഒന്‍പതിന് ക്ലസ്റ്റര്‍ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കാനും കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് മുബശിര്‍ തങ്ങള്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."