പാര്‍ക്കിങ് സൗകര്യമില്ല: ഗതാഗതക്കുരുക്കഴിയാതെ കല്‍പ്പറ്റ-ചുങ്കം ജങ്ഷന്‍
കല്‍പ്പറ്റ: അനധികൃത പാര്‍ക്കിങ് കാരണം കല്‍പ്പറ്റ-ചുങ്കം ജങ്ഷനില്‍ ഗതാഗതം താറുമാറാക്കുന്നു. പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ തിരക്കേറിയ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം വാഹനങ്ങള്‍ക്ക് കല്‍പ്പറ്റ-കോഴിക്കോട് റോഡിലേക്ക് കയറാനും കഴിയാത്ത സ്ഥിതിയാണ്. ജങ്ഷനില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് കല്‍പ്പറ്റ-കോഴിക്കോട് റോഡിലും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്.
ഈ റൂട്ടിലുള്ള ബസ് സര്‍വിസുകള്‍ക്ക് യാത്രക്കാരെ കയറ്റാന്‍ പ്രത്യേക ഇടമില്ലാത്തത് കാരണം റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ബസ് നിര്‍ത്തുന്നതോടെ മറ്റു വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പലയിടത്തും കോണ്‍ക്രീറ്റ് റോഡിന്റെ ഒരു ഭാഗത്തെ മണ്ണ് ഒലിച്ച് പോയി വലിയ കുഴിയായതിനാല്‍ രാത്രികാലങ്ങളിലും മറ്റും ഇവിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ അടിഭാഗം റോഡില്‍ ഉരസി അപകടമുണ്ടാവുന്നതും പതിവാണ്.
പരിസരത്തെ കടകളിലേക്കുള്ള ചരക്കുകളുമായി വരുന്ന വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയാണ് ചരക്കിറക്കുന്നതും. ആംബുലന്‍സും രോഗികളുമായി പോവുന്ന മറ്റു വാഹനങ്ങളും ഇവിടെത്തെ ഗതാഗതകുരുക്കില്‍ അകപ്പെടുന്നതും നിത്യസംഭവമാണ്. കല്‍പ്പറ്റ ടൗണിലെ മീന്‍ മാര്‍ക്കറ്റിലേക്കും മറ്റും വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം സ്ഥലം നിശ്ചയിക്കമെന്നാണ് വ്യാപിരികളുടെയും മറ്റും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."