കൊളപ്പുറം- കൊണ്ടോട്ടി റോഡിലെ അപകടമേഖലകള്‍ പരിശോധിക്കും
വേങ്ങര: കോടികള്‍ ചെലവിട്ടു നവീകരിച്ച കൊളപ്പുറം-കൊണ്ടോട്ടി സംസ്ഥാന പാതയിലെ കുന്നുംപുറം തോട്ടശ്ശേരിയറ ഇറക്കിത്തിലെ കുത്തനെയുള്ള ഇറക്കവും വളവും പരിശോധിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ വരുന്നു. അപകടങ്ങള്‍ വ്യാപകമായ റോഡിന്റെ വളവു പരിശോധിക്കാനാണ് അധികൃതരെത്തുന്നത്. റോഡ് നവീകരണം കഴിഞ്ഞു രണ്ടു വര്‍ഷത്തിനിടെ 17 അപകടങ്ങളും അഞ്ചു മരണവും ഇവിടെ സംഭവിച്ചിട്ടുണ്ട്. കുത്തനെയുളള ഇറക്കവും വളവും റോഡിന്റെ ഘടനയിലുളള പ്രശ്‌നവും അപകടം വര്‍ധിപ്പിക്കുന്നതായി നേരത്തെ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
പ്രശ്‌നപരിഹാരം തേടി കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് 20-ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അധികൃതര്‍ക്കു പരാതി നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെടുകയും മഞ്ചേരി പൊതുമരാമത്ത് റോഡ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് അധീനതയില്‍ യഥേഷ്ടം ഭൂമിയുളള ഈ ഭാഗത്ത് റോഡിന്റെ വീതി കൂട്ടി ദിശമാറ്റുകയും ഡിവൈഡറുകളും ചെറുഹമ്പായ റംബ്‌ളര്‍ സ്ട്രിപ്പും സ്ഥാപിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."