കമ്പളക്കാട്ടെ പാര്‍ക്കിങ് വിവാദം: യു.ഡി.എഫ് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് 14ന്
കല്‍പ്പറ്റ: കമ്പളക്കാട് പൊലിസ് സ്റ്റേഷനുള്ളില്‍ സി.പി.എം പ്രവര്‍ത്തകര്‍ യോഗം ചേരുകയും പ്രസംഗിക്കുകയും ചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഔദ്യോഗിക കൃത്യതടസം സൃഷ്ടിച്ചെന്ന കാരണം പറഞ്ഞ് ടൗണില്‍ നിരവധി ആളുകളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ യു.ഡി.എഫ്. പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും പൊലിസ് സ്റ്റേഷനില്‍ തമ്പടിക്കുകയും പൊലിസിനെ ഭീഷണിപ്പെടുത്തുംവിധം പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഈസംഭവം പൊലിസ് ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം മറച്ചുവയ്കയാണ് ചെയ്തിട്ടുള്ളതെന്നും ഇവര്‍ക്കെതിരേ കേസെടുത്തിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.
സി.പി.എം നേതാക്കള്‍ സ്റ്റേഷനുള്ളില്‍ നടത്തിയ പ്രസംഗം ഉള്‍പ്പെടുന്ന വീഡിയോ ക്ലിപ്പിങ്ങുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം ജില്ലാ പൊലിസ് മേധാവിക്ക് യു.ഡി.എഫ് നേതാക്കള്‍ പരാതി നല്‍കിയിരുന്നു. സി.പി.എം പ്രവര്‍ത്തകരെ രക്ഷപ്പെടുത്താനായി ഈ സംഭവം മൂടിവെച്ച മീനങ്ങാടി സി.ഐ പളനിയുടെയും, കമ്പളക്കാട് എസ്.ഐ. മുഹമ്മദിന്റെയും പേരില്‍ നടപടി എടുക്കണം. ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാന്‍ തയ്യാറാകണം. ഭരണ കക്ഷിയുടെ പാദസേവകരായി മാറുന്ന പൊലിസ് സമീപനം അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ പ്രചരണാര്‍ഥം കമ്പളക്കാട് ടൗണില്‍ 13ന് യു.ഡി.എഫ്. പൊതുയോഗം സംഘടിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ വി.പി യൂസുഫ്, കണ്‍വീനര്‍ സുരേഷ്ബാബു, പി. ഇസ്മായില്‍, ഒ.വി അപ്പച്ചന്‍, വി.എസ് സിദ്ധീഖ്, പി.എം ജൗഹര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."