HOME
DETAILS

സ്വത്ത് തട്ടിയെടുത്ത സംഭവം: ശൈലജക്കെതിരേ ഒരു കേസുകൂടി

  
backup
September 07 2017 | 01:09 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%82%e0%b4%ad


തളിപ്പറമ്പ്: സഹകരണവകുപ്പ് മുന്‍ ഡെപ്യൂട്ടി റജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ ദുരൂഹമരണവും കോടികളുടെ സ്വത്ത് തട്ടിയെടുക്കലുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ പയ്യന്നൂര്‍ ബാറിലെ അഭിഭാഷക തായിനേരിയിലെ കിഴക്കേക്കര വണ്ണാടില്‍ ശൈലജക്കെതിരെ പരിയാരം പൊലിസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഡോ. കുഞ്ഞമ്പു നായരുടെ പരേതനായ കുഞ്ഞിരാമന്റെ മക്കളായ ചിത്ര കൃഷ്ണകുമാര്‍, ബീന രഘു എന്നിവരുടെ പരാതിയിലാണ് കേസ്. അമ്മാനപ്പാറയിലെ ഇവര്‍ക്കവകാശപ്പെട്ട സര്‍ജന്‍ കെട്ട് എന്നറിയപ്പെടുന്ന സ്ഥലത്ത് അതിക്രമിച്ച് കയറുകയും മരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്തുകയും സ്ഥലത്ത് ചെങ്കല്‍ ഘനനം നടത്തുകയും പരേതനായ ബാലകൃഷ്ണന്റെ സ്ഥലം വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ രീതിയില്‍ ഇവരുടെ സ്ഥലവും അധീനതയിലാക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി. സര്‍ജന്‍ കെട്ട് ഡോ. കുഞ്ഞമ്പു നായരുടെ മക്കളായ ബാലകൃഷ്ണന്റെയും കുഞ്ഞിരാമന്റെയും പേരിലാണ്. ഇതില്‍ ബാലകൃഷ്ണന്റെ പേരിലുള്ള സ്ഥലമാണ് ശൈലജ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയിരുന്നത്.
അതിക്രമിച്ചു കയറിയതിനും മോഷണത്തിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പരിയാരം പൊലിസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശൈലജ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ തടസവാദമുന്നയിക്കുന്നതിനും പൊലിസിന്റെ വാദം വിശദീകരിക്കുന്നതിനുമായി തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ കീഴില്‍ കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സി.ഐ ഇന്ന് എറണാകുളത്ത് ഹാജരാകും. പ്രധാന കേസിന്റെ അന്വേഷണത്തിനിടെ തന്നെ പുതിയ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയി പെട്ടിരുന്നുവെന്നും സമാനരീതിയില്‍ ഡോ. കുഞ്ഞമ്പു നായരുടെ മറ്റു സ്ഥലങ്ങള്‍ കൈയേറാന്‍ നടന്ന ശ്രമങ്ങള്‍ പൊലിസ് നിരീക്ഷിച്ചു വരികയാണെന്നും വളരെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

Kerala
  •  10 days ago
No Image

കറന്റ് അഫയേഴ്സ്-20-02-2025

PSC/UPSC
  •  10 days ago
No Image

ജൂനിയേഴ്സ് ഹാഫ് കൈ ഷർട്ട് ധരിച്ചില്ല; പ്ലസ്‌ വൺ വിദ്യാർഥികൾക്ക് സീനിയേഴ്സിന്റെ ക്രൂര മർദനം

Kerala
  •  10 days ago
No Image

സഊദി റിയാലിന് ഔദ്യോഗിക ചിഹ്നമായി; പുതിയ ചിഹ്നത്തിന് അംഗീകാരം നൽകി സൽമാൻ രാജാവ്

Saudi-arabia
  •  10 days ago
No Image

താമരശ്ശേരിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 days ago
No Image

ഫുട്ബോളിൽ മെസി മാത്രം സ്വന്തമാക്കിയ നേട്ടത്തിലേക്ക് സലാഹും; അമ്പരിപ്പിച്ച് ഈജിപ്ഷ്യൻ മാന്ത്രികൻ

Football
  •  10 days ago
No Image

"നാഷണൽ കമ്മോഡിറ്റി പ്രൈസ് കൺട്രോൾ പ്ലാറ്റ്‌ഫോം" ആരംഭിച്ച് യുഎഇ

uae
  •  10 days ago
No Image

നിലവിൽ ഫുട്ബോളിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  10 days ago
No Image

മന്ത്രിയുടെ ഭർത്താവ് തടഞ്ഞെന്ന ആശവർക്കർ സമരസമിതി കോർഡിനേറ്ററുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി

Kerala
  •  10 days ago
No Image

ഗില്ലാട്ടത്തിൽ ധോണിയും വീണു; ചരിത്രനേട്ടത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ

Cricket
  •  10 days ago