കൊച്ചിടപ്പാടി മാലിന്യനിക്ഷേപ കേന്ദ്രമാക്കുന്നതിനെതിരേ പ്രതിഷേധം
പാലാ: ഈരാറ്റുപേട്ടയില്‍ നിന്നു പാലായിലേയ്ക്കുള്ള പ്രവേശന കവാടമായ കൊച്ചിപ്പാടി മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നതിനെതിരേ വ്യാപകപ്രതിക്ഷേധം.
ഈ ഭാഗത്ത് കടവ് പരിസ്ഥിതി സംഘത്തിന്റെ നേതൃത്വത്തില്‍ ഫല വൃക്ഷങ്ങള്‍ നട്ടു പരിപാലിച്ചു വരുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി പരിസ്ഥിതി സംഘം നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ ധനമന്ത്രി തോമസ് ഐസക് അഭിനന്ദിച്ചിരുന്നു.
ഈ വൃക്ഷങ്ങള്‍ക്കിടയിലാണ് ദിനംപ്രതി പ്ലാസ്റ്റിക് കുപ്പി, പ്ലാസ്റ്റിക് കവര്‍, ഭക്ഷണ മാലിന്യം അടക്കം രാത്രി കാലങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിക്കുന്നത്. ചില തട്ടുകടക്കാര്‍ പാതിരാത്രിക്കുശേഷം മുട്ടയുടെ അവശിഷ്ടങ്ങളടക്കം സ്ഥിരമായി ഇവിടെ കൊണ്ടിടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇവിടെ വന്‍തോതില്‍ ഭക്ഷണ മാലിന്യം നിക്ഷേപിച്ചത് ദുര്‍ഗന്ധത്തിനു ഇടയാക്കിയിരുന്നു. കൂടാതെ ഫലവൃക്ഷങ്ങളുടെ തളിര്‍പ്പും ശിഖിരങ്ങളും വെട്ടി നശിപ്പിക്കുവാന്‍ സാമൂഹ്യ വിരുദ്ധര്‍ രംഗത്തിറങ്ങിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഇതിനെതിരെ നഗരസഭയും പോലീസും നടപടി സ്വീകരിക്കണമെന്ന് കടവ് പരിസ്ഥിതി സംഘം ആവശ്യപ്പെട്ടു. എബി ജെ. ജോസ് അധ്യക്ഷനായി. പ്രസിഡന്റ് ബേബി ആനപ്പാറ, ജോണി തെങ്ങുംപള്ളി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."