ഗൗരിയുടെ കൊലയ്ക്കു പിന്നില്‍ നക്സലുകളാവാനും സാധ്യതയെന്ന് സഹോദരന്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന് വിദ്വേഷ സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി സഹോദരന് ഇന്ദ്രജിത് ലങ്കേഷ്. സന്ദേശം നക്സലുകളില്‍ നിന്നും ലഭിച്ചിരുന്നുവെന്നും എന്‍.ഡി.ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു.
കൊലയ്ക്ക് പിന്നില്‍ നക്സലുകളും തീവ്രഹിന്ദുത്വ സംഘടനകളും ഉണ്ടായിരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ലങ്കേഷ് പത്രികയുടെ പത്രാധിപരായിരുന്ന തന്റെ സഹോദരിയ്ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്നും ഇന്ദ്രജിത് വെളിപ്പെടുത്തിയിരുന്നു. കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഗൗരി ലങ്കേഷിനെതിരെ നക്സലുകളില്‍ക്കിടയില്‍ നിന്നുതന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. കന്യാകുമാരി ഉള്‍പ്പെടെ രണ്ട് പേരെ കീഴടങ്ങാന്‍ ഗൗരി പ്രേരിപ്പിച്ചതും വിയോജിപ്പിന് ഇടയാക്കിയിരുന്നു. ഇതെല്ലാം കൊണ്ട് നക്സലുകള്‍ ഗൗരിയ്ക്കെതിരെ തിരിയാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല- ഇന്ദ്രജിത് പറഞ്ഞു.
നക്സലുകളെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനെതിരെ നക്സലുകള്‍ ലംഘുലേഖകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ഇന്ദ്രജിത് വ്യക്തമാക്കി. നീക്കത്തിന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ലഘുലേഖ പുറത്തിറക്കിയത്. എന്നാല്‍ തനിക്ക് ഭീഷണിയുണ്ടെന്ന കാര്യം അവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നില്ല.
സെപ്തംബര്‍ അഞ്ചിന് വൈകിട്ട് കാറില്‍ നിന്നിറങ്ങി വീട്ടിലേയ്ക്ക് കടക്കുകയായിരുന്ന ഗൗരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തത്. ഏഴ് തവണ നിറയൊഴിച്ച അക്രമികള്‍ കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."