ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്: 2138 പേര് മരിച്ചു
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങിനിടയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം മരിച്ചത് 2138 പേരെന്ന് റിപ്പോട്ട്. 4,976 റോഡ് അപകടങ്ങളിലായിട്ടാണ് ഇത്രയും പേര് മരിച്ചത്. എന്നാല്‍ അപകടത്തില്‍ പരുക്കേറ്റത് 4746 പേര്‍ക്കാണെന്നും കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം റോഡില്‍ തെറ്റായ രീതിയില്‍ വാഹനമോടിച്ച് 17,654 അപകടങ്ങളാണ് ഉണ്ടായത്. ഇതില്‍ 5,705 പേര് മരിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം ഓരോ മണിക്കൂറിലും 55 റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഇതില്‍ 17 പേര്‍വീതം മരിക്കുന്നുണ്ടെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അപകടത്തില്‍ മരിക്കുന്നവരില്‍ 46.3 ശതമാനം പേരും 18നും 35നും ഇടയില്‍ പ്രായമുള്ളവരാണ്.
~
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."