HOME
DETAILS

മംഗളൂരു ചലോ റാലിക്ക് പൊലിസ് തടയിട്ടു; ബൈക്കുകള്‍ പിടിച്ചെടുത്തു

  
backup
September 07 2017 | 22:09 PM

%e0%b4%ae%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81-%e0%b4%9a%e0%b4%b2%e0%b5%8b-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8a%e0%b4%b2


കലക്ടറേറ്റ് ഉപരോധിച്ച യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കരുതല്‍ തടങ്കലില്‍
മംഗളൂരു; ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരുവിലും തീരദേശ പ്രദേശങ്ങളിലും ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്നാരോപിച്ച് യുവമോര്‍ച്ചയും ബി.ജെ.പിയും ഇന്നലെ നടത്താനിരുന്ന ചലോ ബൈക്ക് റാലിക്ക് പൊലിസ് തടയിട്ടു. മംഗളൂരു നഗരത്തില്‍ പുലര്‍ച്ചെ തന്നെ പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും നഗരാതിര്‍ത്തിയില്‍ ബൈക്കുകള്‍ തടയുകയും ചെയ്തു. ഇതോടെ റാലിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമല്ല ഇതര ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തിയ ബൈക്കുകളും നഗരത്തില്‍ പ്രവേശിക്കാതായി. നഗരത്തിലെ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവരും വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ബൈക്കുകളില്‍ എത്തിയവരും പൊലിസ് പരിശോധനയില്‍ കുടുങ്ങി.
അത്യാവശ്യങ്ങള്‍ക്കു വേണ്ടിമാത്രം ബൈക്കുകളില്‍ എത്തിയവരെ പൊലിസ് നഗരത്തിലേക്ക് കടത്തി വിട്ടു. റാലിയില്‍ സംബന്ധിക്കാനെത്തിയ 5 ,000 ത്തോളം ബൈക്കുകള്‍ നഗരത്തിന് പുറത്തു പൊലിസ് പിടിച്ചെടുത്തു.
മംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന കാരണത്താല്‍ കര്‍ണാടക സര്‍ക്കാര്‍ റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന റാലി പൊലിസ് തടഞ്ഞതിനെ തുടര്‍ന്നാണ് മംഗളൂരുവില്‍ നടത്താന്‍ ഇവര്‍ തീരുമാനിച്ചത്. ഇതോടൊപ്പം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബൈക്ക് റാലി ഉപേക്ഷിക്കണമെന്ന് രണ്ടു ദിവസം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും ബൈക്ക് റാലി നടത്തുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍.
എന്നാല്‍ പൊലിസ് അതിരാവിലെ തന്നെ മംഗളൂരു നഗരത്തിന്റെ എല്ലാ അതിര്‍ത്തികളിലും ബൈക്കുകള്‍ പിടിച്ചെടുത്തതോടെ ബൈക്ക് റാലി നടത്താന്‍ പ്രതിഷേധക്കാര്‍ക്കായില്ല. പുറമേ നിന്നുള്ള ബൈക്കുകള്‍ നഗരത്തിന് പുറത്തു തടഞ്ഞെങ്കിലും നഗരത്തിനകത്തുള്ള ബൈക്കുകള്‍ ഉപയോഗിച്ച് നടത്താന്‍ ശ്രമിച്ച റാലിയും പൊലിസ് തന്ത്രപൂര്‍വം തടഞ്ഞു.
ഒട്ടനവധി ബി.ജെ.പി നേതാക്കളെയും പ്രവര്‍ത്തകരെയും കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്. സിറ്റി പൊലിസ് കമ്മിഷണര്‍ ടി.ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ 1500ല്‍ അധികം പൊലിസ് സേനാ അംഗങ്ങളാണ് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തോടെ ഡോ.ബി.ആര്‍.അംബേദ്കര്‍ സര്‍ക്കിളില്‍ പൊതുസമ്മേളനം നടത്തിയ ശേഷം സ്റ്റേറ്റ് ബാങ്ക് സര്‍ക്കിള്‍ പ്രദേശത്തുള്ള കലക്ടറേറ്റ് ,ഡി.സി.പി ഓഫിസ് എന്നിവയുടെ പരിസരത്തേക്ക് ബൈക്ക് റാലി നടത്താനും പിന്നീട് ഓഫിസുകള്‍ ഉപരോധിക്കാനുമായിരുന്നു സമരക്കാരുടെ തീരുമാനം.
ഇതിനിടയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതോടെ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, ശോഭ കലന്തരാജെ, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി, ജഗദീഷ് ഷെട്ടാര്‍, ഈശ്വരപ്പ, ആര്‍.അശോക്, പ്രതാപ് സിംഹ, അരവിന്ദ് ലിംബവലി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സഞ്ജീവ മട്ടണ്ടൂര്‍, സി.ടി രവി തുടങ്ങിയവരെ പൊലിസ് കരുതല്‍ തടങ്കലിലാക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago