വിമാനടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാറോ മറ്റു ഐ.ഡിയോ നിര്‍ബന്ധമാക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ആധാറോ സര്‍ക്കാര്‍ നല്‍കുന്ന മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ നിര്‍ബന്ധമാക്കുന്നു.
ആധാര്‍, പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ബുക്കിങ് സമയത്ത് ഹാജരാക്കേണ്ടി വരും. വിമാന യാത്രക്കാര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ നമ്പറുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിന്റെ ഭാഗമായി വിമാന യാത്രക്കാരുടെ സമ്പൂര്‍ണ വിവര ശേഖരണ പട്ടികയുടെ അന്തിമ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രസിദ്ധീകരിക്കും. സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (സി.എ.ആര്‍) എന്ന പേരിലാണ് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നത്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നോ ഫ്‌ളൈ ലിസ്റ്റ്(എന്‍.എഫ്.എല്‍) സംവിധാനമാണ് കേന്ദ്രസര്‍ക്കാരും ഇന്ത്യയില്‍ നടപ്പാക്കുന്നത്. എന്‍.എഫ്.എല്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടവരെ 'ശല്യക്കാര്‍' ആയി പ്രഖ്യാപിക്കും. ഇതോടെ ഇവരെ ഒരു വിമാനവും യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇതുസംബന്ധിച്ച കരട് രേഖ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
കുടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അവസാന നിയമങ്ങള്‍ ഇന്നു പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്കുചെയ്യുന്നവര്‍ക്ക് ഉടന്‍ തന്നെ ഡിജിറ്റല്‍ ബോര്‍ഡിങ് കാര്‍ഡുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."