ഗൗരി ലങ്കേഷ് വധം; റിപ്പബ്ലിക് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജിവച്ചു
ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് വിഷയം കൈകാര്യം ചെയ്തതില്‍ പ്രതിഷേധിച്ച് അര്‍ണാബ് ഗോസാമിയുടെ റിപ്പബ്ലിക്കന്‍ ടി.വിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക രാജിവച്ചു. സുമാന നന്ദി എന്ന യുവ മാധ്യമ പ്രവര്‍ത്തകയാണ് ഫേസ് ബുക്കില്‍ പരസ്യപ്രതിഷേധം രേഖപ്പെടുത്തി രാജ്യപ്രഖ്യാപനം നടത്തിയത്.
അര്‍ണബിനും അദ്ദേഹത്തിന്റെ ചാനലിനുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് മാധ്യമ പ്രവര്‍ത്തക ഉന്നയിച്ചത്. ചെറിയ കാലയളവിലുള്ള തന്റെ മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ജോലി ചെയ്ത സ്ഥാപനങ്ങളെക്കുറിച്ച് എന്നും ഞാന്‍ അഭിമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഞാന്‍ ലജ്ജിക്കുന്നു.
സ്വതന്ത്ര മാധ്യമ സ്ഥാപനം ഇന്ന് ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാരിനുവേണ്ടി വാദിക്കുകയാണെന്ന് അവര്‍ ഫേസ് ബുക്കില്‍ ആരോപിച്ചു.
ആര്‍.എസ്.എസ് -ബി.ജെ.പി-എന്നിവയില്‍ നിന്ന് വധഭീഷണി ഉയര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഒരു മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടത്. കൊലയാളികളെ ചോദ്യം ചെയ്യുന്നതിന് പകരം അവര്‍ പ്രതിപക്ഷത്തെയാണ് ചോദ്യം ചെയ്യുന്നത്. എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്, എവിടെയാണ് ധാര്‍മികത എന്നും സുമാന ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."