HOME
DETAILS
MAL
കതിരൂര്‍ മനോജ് വധക്കേസ്; ജയരാജനെ പ്രതിയാക്കിയ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് കോടതി
backup
September 07 2017 | 22:09 PM
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിശോധിച്ച് കഴിഞ്ഞിട്ടില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. കുറ്റപത്രം പരിശോധിച്ച ശേഷം വാദം കേള്‍ക്കാമെന്നും കേസ് പരിഗണിക്കുന്ന തിയതി അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. പി. ജയരാജനടക്കം 25 പ്രതികളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ആഴ്ചയായിരുന്നു അന്വേഷണ സംഘം രണ്ടാംഘട്ട കുറ്റപത്രം സി.ബി.ഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രത്തില്‍ ചില സാങ്കേതിക പിഴവുകള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ട ശേഷം തീരുമാനമെടുക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇന്നലെ വാദം കേള്‍ക്കാനായി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."