20 ലക്ഷത്തോളം ഹാജിമാര്‍ മശാഇര്‍ ട്രെയിന്‍ ഉപയോഗിച്ചു
മക്ക: ഈവര്‍ഷം ഹജ്ജ് സീസണില്‍ 20 ലക്ഷത്തോളം ഹാജിമാര്‍ക്ക് എന്ന നിലയില്‍ മശാഇര്‍ ട്രെയിന്‍ സര്‍വിസ് ഉപയോഗപ്രദമായെന്നു പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഫഹദ് അല്‍ ശിബ്രിമി പറഞ്ഞു. 1,779 ട്രിപ്പുകളിലായാണ് പുണ്യ നഗരികളിലേക്ക് സര്‍വിസ് നടത്തിയതെന്നും നേരത്തെ ഉദ്ദേശിച്ചിരുന്നത് 1,599 ട്രിപ്പുകള്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2,041,000 ഹാജിമാര്‍ക്ക് എന്ന നിലയില്‍ ട്രെയിന്‍ സര്‍വിസ് പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
മക്ക ഡെവലപ്മെന്റ് അതോറിറ്റി, സുരക്ഷാ സേനയുടെ ശക്തമായ ഇടപെടല്‍, സിവില്‍ ഡിഫന്‍സ്, സഊദി റെഡ് ക്രസന്റ് എന്നിവയുടെ സഹകരണം മൂലമാണ് യാതൊരു വിധ തടസങ്ങളും കൂടാതെ ഹാജിമാരെ നിശ്ചിത സമയത്തു എത്തിക്കാന്‍ കഴിഞ്ഞത്. എ, ബി , സി, ഡി, ഇ എന്നിങ്ങനെ അഞ്ചു കാറ്റഗറികളിലായാണ് യാത്ര ക്രമീകരിച്ചിരുന്നത്. മികച്ച രീതിയിലുള്ള പ്രകടനമാണ് മശാഇര്‍ ഈ ഹജ്ജ് സമയത്ത് കാഴ്ച വച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."