ഫാസിസ്റ്റ് നീക്കം പ്രതിഷേധാര്‍ഹം: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: കര്‍ണാടകയിലെ പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത് അത്യന്തം ദാരുണവും ക്രൂരവുമാണെന്ന് എസ്.കെ.എസ്.എസ്.ഫ്. വിമത ശബ്ദങ്ങളെ ആയുധം കൊണ്ട് അടിച്ചമര്‍ത്തുന്ന പ്രവണത അങ്ങേയറ്റം അപലപനീയവും ജനാധിപത്യത്തിന് അപകടകരവുമാണ്. സമാനമായ കൊലപാതകങ്ങള്‍ മുന്‍പ് നടന്നിട്ടും കൊലപാതകികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. സ്വതന്ത്രമായ വാക്കിനും ചിന്തക്കും അറുതി വരുത്തുക എന്ന ഹിറ്റ്‌ലറുടെ നടപടികളുടെ തുടര്‍ച്ചയാണിത്. ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് നേതാക്കളായ ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ജലീല്‍ ഹസനി, ഷബീര്‍ പുന്നക്കാട്, ജുനൈദ് ചാലാട്, അബൂബക്കര്‍ യമാനി, അസ്‌ലം പടപ്പേങ്ങാട്, സുറൂര്‍ പാപ്പിനിശ്ശേരി, ഉഖ്ബാല്‍ മുട്ടില്‍, മുനീര്‍ കുന്നത്ത് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."