ബി.ജെ.പി നേതാവിന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗം
തലശ്ശേരി: ബി.ജെ.പി എരഞ്ഞോളി മണ്ഡലം വൈസ് പ്രസിഡന്റിന്റെ വീടിന് നേരെ കരി ഓയില്‍ പ്രയോഗം. വടക്കുമ്പാട് പാറക്കെട്ടിന് സമീപം ശിവദേവില് കെ.കെ പ്രേമന്റെ വീടിന് നേരെയാണ് ഇന്നലെ പുലര്‍ച്ചെ കരിഓയില്‍ പ്രയോഗം നടത്തിയത.് മുറ്റത്ത് റീത്തും വച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വധിക്കപ്പെട്ട ബി.ജെ.പി പ്രവര്ത്തകന് നിഖിലിന്റെ വീടിന് സമീപമാണ് പ്രേമന്റെ വീട്. ഈ കേസിന്റെ സാക്ഷിവിസ്താരം കോടതിയില്‍ നടന്നുവരികയാണ്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ധര്‍മ്മടം പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കതിരൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലെ വേറ്റുമ്മലില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ശബരീഷിന് ഭീഷണി കത്ത് ലഭിച്ചതായും പരാതി ഉയര്‍ന്നു. ശബരീഷിന്റെ കടക്ക് മുന്നില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നശിപ്പിച്ചിട്ടുണ്ട്. കതിരൂര്‍ പൊലിസ് കേസെടുത്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി എന്‍. ഹരിദാസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."