കയ്യാങ്കളിയും സമൂഹമാധ്യമങ്ങളിലെ പോര്‍വിളിയും ആശങ്കയുയര്‍ത്തുന്നു
ചെറുവത്തൂര്‍: ഉത്സവങ്ങളാകേണ്ട ജലമേളകളില്‍ ടീമുകള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ നിറയുന്നത് ആശങ്കയുയര്‍ത്തുന്നു. മെട്ടമ്മല്‍ കവ്വായി കായലില്‍ മലബാര്‍ ജലോത്സവത്തിനിടെ തുഴച്ചിലുകാരന് മര്‍ദനമേറ്റതും, അതേത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാദപ്രതിവാദങ്ങളുമാണ് വരാനിരിക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തെയും ആശങ്കയിലാക്കുന്നത്.
ഒക്ടോബര്‍ രണ്ടിനാണ് തേജസ്വിനിയില്‍ കാര്യങ്കോട് ഉത്തരമലബാര്‍ ജലോത്സവം നടക്കേണ്ടത്. കവ്വായികായലില്‍ മലബാര്‍ ജലോത്സവത്തിനിടെ തുഴകൊണ്ട് അടിയേറ്റ അച്ചാംതുരുത്തി പാലിച്ചോന്‍ ബോട്ട്ക്ലബ്ബിലെ ദിനേശന്‍ മംഗുളുരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരമലബാര്‍ ജലോത്സവവും ആശങ്കയിലേക്ക് നീങ്ങുന്നത്. ജനങ്ങള്‍ക്ക് ദൃശ്യവിരുന്നാകേണ്ട ജലോത്സവങ്ങള്‍ അസ്വാരസ്യങ്ങള്‍ ഇല്ലാതെ നടത്തിതീര്‍ക്കാന്‍ നടപടി വേണമെന്നാതാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."