കര്‍ണാടകയില്‍നിന്ന് ഹജ്ജിന് പോയ ആദ്യസംഘം തിരിച്ചെത്തി
മംഗളൂരു: കര്‍ണാടക സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോയവരുടെ ആദ്യ സംഘം ഇന്നലെ രാവിലെ തിരിച്ചെത്തി. രാവിലെ ആദ്യത്തെ വിമാനത്തില്‍ 158 ഹാജിമാരും രണ്ടാമത്തെ വിമാനത്തില്‍ 158 ഹാജിമാരുമാണ് തിരികെയെത്തിയത്.
മുന്‍ നിശ്ചയ പ്രകാരം ജിദ്ദയില്‍ നിന്ന് രാവിലെ 6.30നു മംഗളൂരുവില്‍ ഹാജിമാരുമായി എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം രണ്ടര മണിക്കൂറോളം വൈകി രാവിലെ ഒന്‍പതോടെയാണ് മംഗളൂരു വിമാന താവളത്തില്‍ ഇറങ്ങിയത്. രണ്ടാമത്തെ വിമാനം രാവിലെ 10 നു എത്തേണ്ടിയിരുന്നതാണെങ്കിലും ഇത് ഉച്ചക്ക് 12 നാണു എത്തിയത്. ജിദ്ദയില്‍ നിന്ന് നിശ്ചിത സമയത്ത് പുറപ്പെടാതിരുന്നതാണ് വിമാനങ്ങള്‍ വൈകാന്‍ കാരണമായതെന്ന് കര്‍ണാടക ഹജ്ജ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ എം.കെ ബാഷ പറഞ്ഞു.
തിരികെയെത്തിയ ഹാജിമാരെ മൊയ്തീന് ബാബാ എം.എല്‍.എ, സംസ്ഥാന ഹജ്ജ് നിര്‍വഹണ സമിതി പ്രസിഡന്റ് വൈ. മുഹമ്മദ് കുഞ്ഞി, എസ്.എം റഷീദ് ഹാജി, സി. മഹ്മൂദ് ഹാജി, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഫൈറൂസ് ബാഷ, അഹമ്മദ് ബാബാ പടീല്, സിദ്ദീഖ് മുണ്ടുഗോളി എന്നിവരുടെ നേതൃത്വത്തില്‍ മംഗളൂരു വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇന്ന് രണ്ടു വിമാനങ്ങളിലായി 316 ഹാജിമാര്‍ കൂടി മംഗളൂരുവിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."