HOME
DETAILS
MAL
നാദിര്‍ഷായ്ക്ക് പങ്കുണ്ടോയെന്ന് വി.ഐ.പി പറയട്ടെ: പള്‍സര്‍ സുനി
backup
September 08 2017 | 06:09 AM
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്ക് പങ്കുണ്ടോയെന്നത് വി.ഐ.പി പറയട്ടെ എന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. വി.ഐ.പി പറഞ്ഞില്ലെങ്കില്‍ വിചാരണ കോടതിയില്‍ താന്‍ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാങ്കുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കാനെത്തിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
2011 ല്‍ നടിയെ തട്ടികൊണ്ട് പോയ കേസില്‍ പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ കോടതി നീട്ടി.
അതിനിടെ വിയ്യൂര്‍ ജയിലില്‍ നിന്ന് തന്നെ കാക്കനാട്ടെ ജയിലിലേക്ക് മാറ്റണമെന്ന് സുനി കോടതിയില്‍ ആവശ്യപ്പെട്ടു. ഈ അപേക്ഷയും ജാമ്യാപേക്ഷയും ഈ മാസം 14ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."